Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെള്ളാപ്പള്ളി ഇടതു മുന്നണിക്ക് ബാധ്യതയാകും; പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ സിപിഐയുടെ മുന്നറിയിപ്പ്

പിണറായി വിജയന്റെ ചങ്ങാത്തം മത ന്യൂനപക്ഷങ്ങള്‍ക്ക് എല്‍ഡിഎഫിനെതിരെ സംശയം ഉയര്‍ത്താന്‍ ഇടയാകുമെന്നും സിപിഐ പറഞ്ഞു.

Vellappally will be a liability for the Left Front

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 5 ജനുവരി 2026 (08:24 IST)
വെള്ളാപ്പള്ളി ഇടതു മുന്നണിക്ക് ബാധ്യതയാകുമെന്ന് പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ സിപിഐയുടെ മുന്നറിയിപ്പ്. എസ്എന്‍ഡിപി യോഗം കേരള ചരിത്രത്തിന്റെ ഭാഗമാണ്. എന്നാല്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നടക്കുന്നത് അത്തരം ഇടപെടല്‍ അല്ലെന്നും വെള്ളാപ്പള്ളി യുമായുള്ള പിണറായി വിജയന്റെ ചങ്ങാത്തം മത ന്യൂനപക്ഷങ്ങള്‍ക്ക് എല്‍ഡിഎഫിനെതിരെ സംശയം ഉയര്‍ത്താന്‍ ഇടയാകുമെന്നും സിപിഐ പറഞ്ഞു.
 
എല്ലാം പിണറായി തീരുമാനിക്കുന്നത് കൊണ്ടാണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നതെന്നും വിമര്‍ശനം ഉയര്‍ന്നു. വെള്ളാപ്പള്ളി നടേശന്‍ മലപ്പുറവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിനെതിരെ നിരന്തരം വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഇതിനിടയാണ് സിപിഐയുടെ പ്രതികരണം വരുന്നത്.
 
വെള്ളാപ്പള്ളി നടേശനുമായി പിണറായി വിജയന്‍ അടുപ്പം തുടരുമ്പോഴും വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങളെ ഇതുവരെ എതിര്‍ത്തു പറഞ്ഞിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസിനുള്ളിൽ തർക്കങ്ങളില്ല, എം പിമാർ മത്സരിക്കണോ എന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര നേതൃത്വം: കെ സി വേണുഗോപാൽ