വേങ്ങര ഉപതെരഞ്ഞെടുപ്പ് ഒക്ടോബർ 11ന്; വോട്ടെണ്ണൽ 15ന്
വേങ്ങര ഉപതെരഞ്ഞെടുപ്പ് ഒക്ടോബർ 11ന്; വോട്ടെണ്ണൽ 15ന്
എംഎല്‍എയായിരുന്ന പികെ കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെ തുടര്‍ന്ന് ഒഴിവുന്ന വന്ന വേങ്ങര നിയോജക മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നവംബര്‍ 11ന് നടക്കും. വോട്ടെണ്ണല്‍ നവംബര്‍ 15ന് നടക്കും.
ഈ മാസം 22വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. വിവിപാറ്റ് സംവിധാനം ഉപയോഗിച്ചാണു വോട്ടെടുപ്പ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇ അഹമ്മദ് എംപിയുടെ നിര്യാണത്തെ തുടർന്നു മലപ്പുറം മണ്ഡലത്തിൽനിന്നു പാർലമെന്റിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച കുഞ്ഞാലിക്കുട്ടി ഏപ്രിൽ 25നാണ് നിയമസഭാംഗത്വം രാജിവെച്ചത്.
യുഡിഎഫില്‍ മുസ്ലീം ലീഗ് പതിവായി മത്സരിക്കുന്ന മണ്ഡലമാണ് വേങ്ങര. ലീഗിന് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് വേങ്ങര. എല്‍ഡിഎഫില്‍ നിന്ന് സിപിഎമ്മിന് ആയിരിക്കും സീറ്റ്.