Select Your Language

Notifications

webdunia
webdunia
webdunia
webdunia

വേങ്ങരയിലെ യുഡിഎഫിന്റെ വിജയം സാങ്കേതികം മാത്രം: കോടിയേരി

വേങ്ങരയിലെ യുഡിഎഫിന്റെ വിജയം സാങ്കേതികം മാത്രം: കോടിയേരി

വേങ്ങരയിലെ യുഡിഎഫിന്റെ വിജയം സാങ്കേതികം മാത്രം: കോടിയേരി
മലപ്പുറം , ഞായര്‍, 15 ഒക്‌ടോബര്‍ 2017 (12:19 IST)
വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയം കേവലം സാങ്കേതികമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫിന്റെ വിജയം ഭരണത്തിന്റെ വിലയിരുത്തലല്ല. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഭൂരിപക്ഷം ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞു. വേങ്ങരയിലെ എല്ലാ പഞ്ചായത്തുകളിലും യുഡിഎഫിന്റെ ലീഡ് കുറയ്ക്കാന്‍ എല്‍ഡിഎഫിന് സാധിച്ചു എന്നും കോടിയോരി പറഞ്ഞു.

ലീഗിന്റെ ശക്തി കേന്ദ്രങ്ങളില്‍ പോലും വോട്ടില്‍ വലിയ ഇടിവാണ് സംഭവിച്ചത്. കേരളത്തില്‍ യുഡിഎഫിന് ഭാവിയില്ലെന്ന് കാണിക്കുന്ന വിധിയാണിത്. യുഡിഎഫ് രാഷ്ട്രീയമായും സംഘടനാപരമായും തകര്‍ന്നുവെന്നതിന് തെളിവ് കൂടിയാണിത്. എല്ലാ പഞ്ചായത്തുകളിലും യുഡിഎഫിന്റെ ഭൂരിപക്ഷം ഗണ്യമായി ഇടിഞ്ഞുവെന്ന് വ്യക്തമാണെന്നും കോടിയേരി വ്യക്തമാക്കി.

എല്‍ഡിഎഫിന് കടന്നു ചെല്ലാന്‍ സാധിക്കാത്ത മേഖലകളില്‍ പിപി ബഷീറിന് നല്ല മുന്നേറ്റം കാഴ്ച്ചവെക്കാനായി. സോളാര്‍ വിഷയം ഒരു തരത്തിലും വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായില്ലെന്നും വരും തെരഞ്ഞെടുപ്പുകളില്‍ സോളാര്‍ പ്രതിഫലിക്കുമെന്നും കോടിയേരി അഭിപ്രായപ്പെട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭൂരിപക്ഷം കുറഞ്ഞത് തിരിച്ചടിയല്ല, ഇടത് ഭരണത്തിനെതിരായ ജനങ്ങളുടെ വിധിയെഴുത്താണ് യുഡിഎഫ് വിജയം: ചെന്നിത്തല