Webdunia - Bharat's app for daily news and videos

Install App

വേങ്ങരയില്‍ ഇടതുമുന്നണി നല്ല പ്രകടനം കാഴ്‌ചവച്ചു: മുഖ്യമന്ത്രി

വേങ്ങരയില്‍ ഇടതുമുന്നണി നല്ല പ്രകടനം കാഴ്‌ചവച്ചു: മുഖ്യമന്ത്രി

Webdunia
ഞായര്‍, 15 ഒക്‌ടോബര്‍ 2017 (17:20 IST)
വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി നല്ല പ്രകടനമാണ് കാഴ്ചവച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ കീഴടക്കാന്‍ ശ്രമിച്ച ബിജെപിക്കു കനത്ത തിരിച്ചടിയേറ്റു. എസ്ഡിപിഐയുടെ പ്രകടനം ശ്രദ്ധിക്കണം. അവരുടെ കരുത്തെന്നു പറയാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വേങ്ങരയിലെ തെരഞ്ഞെടുപ്പ് ഫലം എൽഡിഎഫ് പ്രതീക്ഷിച്ചതു തന്നെയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. എല്ലാ പഞ്ചായത്തിനും എൽഡിഎഫിനെ ശക്തിപ്പെടുത്താൻ കഴിഞ്ഞുവെന്നും അദ്ദേഹം പ്രതികരിച്ചു. ഇടതുപക്ഷമാണ് ശരിയെന്നു വേങ്ങരയിലെ ജനങ്ങൾ മനസിലാക്കിത്തുടങ്ങിയെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും കൂട്ടിച്ചേര്‍ത്തു.

അതേസമയം, യുഡിഎഫ് സ്ഥാനാർഥിക്ക് ഭൂരിപക്ഷം കുറഞ്ഞത് തിരിച്ചടിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിജയം യുഡിഎഫിന്റെ ജനകീയ അടിത്തറയുടെ തെളിവാണ്. വേങ്ങര ചുവക്കുമെന്ന പറഞ്ഞ എൽഡിഎഫിന് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇടത് ഭരണത്തിനെതിരായ ജനങ്ങളുടെ വിധിയെഴുത്താണ് വേങ്ങരയിലെ യുഡിഎഫ് വിജയം. പികെ കുഞ്ഞാലിക്കുട്ടിക്ക് മികച്ച ഭൂരിപക്ഷം ലഭിച്ചത് അദ്ദേഹത്തിന്‍റെ വ്യക്തി ബന്ധങ്ങൾക്കൊണ്ടാണ്. കെഎൻഎ ഖാദറിന് കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച ഭൂരിപക്ഷം യുഡിഎഫ് പ്രതീക്ഷിച്ചിരുന്നില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റണോ? ഇങ്ങനെ ചെയ്യുക

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

അടുത്ത ലേഖനം
Show comments