Webdunia - Bharat's app for daily news and videos

Install App

ഖാദർ നിയമസഭയിലേക്ക്; യുഡിഎഫ് ഭൂരിപക്ഷത്തില്‍ വന്‍ ഇടിവ്‌, ലീഗ് കോട്ടകളില്‍ കരുത്തുകാട്ടി ഇടത് സ്ഥാനാർഥി - ബിജെപി മൂന്നാമത്

ഖാദർ നിയമസഭയിലേക്ക്; യുഡിഎഫ് ഭൂരിപക്ഷത്തില്‍ വന്‍ ഇടിവ്‌, ലീഗ് കോട്ടകളില്‍ കരുത്തുകാട്ടി ഇടത് സ്ഥാനാർഥി - ബിജെപി മൂന്നാമത്

Webdunia
ഞായര്‍, 15 ഒക്‌ടോബര്‍ 2017 (10:46 IST)
വോട്ടുവിഹിതത്തിലും ഭൂരിപക്ഷത്തിലും കാര്യമായ കുറവുണ്ടായെങ്കിലും വേങ്ങര മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെഎന്‍എ ഖാദര്‍ 23,310 വോട്ടുകള്‍ക്ക് ജയിച്ചു. ആ​കെ പോ​ൾ ചെ​യ്ത 12,2623 വോ​ട്ടി​ൽ 65,227 വോ​ട്ടും ലീ​ഗ് സ്ഥാ​നാ​ർ​ഥി നേ​ടി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പിപി ബഷീറിന് 41, 917 വോട്ട് ലഭിച്ചു. യുഡിഎഫിന്റെ ഭൂരിപക്ഷം ഗണ്യമായി കുറയ്ക്കാനായത് എൽഡിഎഫ് നേട്ടമായി കാണുന്നുണ്ട്.

അതേസമയം, ബിജെപിയെ പിന്തള്ളി എസ്ഡിപിഐ സ്ഥാനാർഥി കെസി നസീർ മൂന്നാം സ്ഥാനത്തെത്തി. 8648 വോട്ടാണ് എസ്ഡിപിഐയ്ക്ക് ലഭിച്ചത്. ബിജെപിയുടെ കെ ജനചന്ദ്രന്  5728 വോട്ട് മാത്രമെ ലഭിച്ചുള്ളൂ.

ലീഗിന്റെ സ്വാധീനമേഖലകളിലുള്‍പ്പെടെയുള്ള മിക്ക പഞ്ചായത്തുകളിലും യുഡിഎഫിന്റെ ഭൂരിപക്ഷത്തില്‍ കുറവുണ്ട്. ശക്ത​മാ​യ മ​ത്സ​ര​ത്തി​ൽ ലീ​ഗി​ന്‍റെ കോ​ട്ട​ക​ളി​ലു​ൾ​പ്പെ​ടെ ഇടത് സ്ഥാനാർഥിക്ക് വി​ള്ള​ലു​ണ്ടാ​ക്കാൻ സാധിച്ചുവെന്നത് ലീഗിന് വേദനയായി മാറുന്ന അവസ്ഥയാണുള്ളത്. കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക് ല​ഭി​ച്ച ബഷീറിന് ക​ഴി​ഞ്ഞ ത​വ​ണ​ത്തെ മൃ​ഗീ​യ ഭൂ​രി​പ​ക്ഷം
വ​ൻ​തോ​തി​ൽ കു​റ​യ്ക്കാ​നും സാധിച്ചു. ഭൂ​രി​പ​ക്ഷ​ത്തി​ൽ 14,747 വോ​ട്ടി​ന്‍റെ കു​റ​വാ​ണ് ലീ​ഗി​ന് ഇ​ത്ത​വ​ണ​യു​ണ്ടാ​യ​ത്.

ബി​ജെ​പി​ക്കും വേ​ങ്ങ​ര​യി​ൽ ക​ന​ത്ത തി​രി​ച്ച​ടി​യാ​ണ് ഉ​ണ്ടാ​യ​ത്. എ​സ്ഡി​പി​ഐ സ്ഥാ​നാ​ർ​ഥി​യേ​ക്കാ​ളും ബി​ജെ​പി പി​ന്നി​ലാ​യി. 8,648 വോ​ട്ട് നേ​ടി​യ എ​സ്ഡി​പി​ഐ മൂ​ന്നാ​മ​തെ​ത്തി​യ​പ്പോ​ൾ‌ ബി​ജെ​പി​ക്ക് 5728 വോ​ട്ടുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

ലോ​ക്സ​ഭാം​ഗ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് മുസ്‌ലിം ലീ​ഗി​ലെ പികെ കു​ഞ്ഞാ​ലി​ക്കു​ട്ടി രാ​ജി​വ​ച്ച സീ​റ്റി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു വേ​ണ്ടി​വ​ന്ന​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി കെ​എ​ൻഎ ഖാ​ദ​റും, എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി പിപി ബ​ഷീ​റും ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി കെ ​ജ​ന​ച​ന്ദ്ര​നു​മാ​ണ് രം​ഗ​ത്തു​ള്ള​ത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തിനാണ് ബജറ്റ് ചുവന്ന തുണിയിൽ പൊതിയുന്നത്, കാരണം?

Bank Holidays in February: ഫെബ്രുവരിയിലെ ബാങ്ക് അവധി ദിനങ്ങള്‍

സംസ്ഥാനത്തെ ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി 4 വരെ നീട്ടി

ഇടുക്കിയില്‍ ഒന്‍പതാം ക്ലാസുകാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കി; ബന്ധുവായ എട്ടാം ക്ലാസുകാരനാണ് ഗര്‍ഭിണിയാക്കിയതെന്ന് പെണ്‍കുട്ടിയുടെ മൊഴി

പത്ത് മാസം കാത്തിരിക്കു, നമ്മുക്ക് സ്വന്തമായി 18,000 ജിപിയു ഉണ്ട്, ഇന്ത്യൻ സംസ്കാരം വിളിച്ചോതുന്ന എ ഐ ഉടനെ വരും: അശ്വിനി വൈഷ്ണവ്

അടുത്ത ലേഖനം
Show comments