Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തിലെ ജാതി വേലിക്കെട്ട് പൊളിക്കാൻ ബി ജെ പിക്ക് കഴിഞ്ഞു, അടുത്ത ലക്ഷ്യം മുസ്ലിം സമൂഹമെന്ന് വെങ്കയ്യ നായിഡു

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്രം കുറിച്ച്കൊണ്ട് കേരളത്തിലെ ജാതിയുടെ വേലിക്കെട്ടു പൊട്ടിക്കാൻ ബി ജെ പിക്ക് കഴിഞ്ഞുവെന്ന് നഗരവികസന മന്ത്രി എം വെങ്കയ്യ നായിഡു. ഒരു വാർത്താചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വെങ്കയ്യ നായിഡു
ന്യുഡൽഹി , തിങ്കള്‍, 30 മെയ് 2016 (11:19 IST)
ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്രം കുറിച്ച്കൊണ്ട് കേരളത്തിലെ ജാതിയുടെ വേലിക്കെട്ടു പൊട്ടിക്കാൻ ബി ജെ പിക്ക് കഴിഞ്ഞുവെന്ന് നഗരവികസന മന്ത്രി എം വെങ്കയ്യ നായിഡു. ഒരു വാർത്താചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ ജനസമൂഹത്തിന്റെ വിശ്വാസ്യത നേടി അവരെ കൂടെ നിർത്താൻ കഴിഞ്ഞുവെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. മുസ്‌ലിം സമൂഹത്തിന്റെ വിശ്വാസമാർജിക്കുകയാണ് അടുത്ത ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
  
കേരളത്തിൽ രണ്ടു മുന്നണികളിൽ ഒരാൾ അധികാരത്തിലെത്തണം എന്ന അവസ്ഥ ഇല്ലാതായി. ഇടതുമുന്നണിയുടെ ഇടം കുറഞ്ഞ് കൊണ്ടിരിക്കുകയാണ്. ഇത്തവണത്തേത് താൽക്കാലിക നേട്ടം. ഈ നേട്ടം നിലനിർത്താൻ അവർക്കു സാധിക്കില്ല എന്നും വെങ്കയ്യ പറഞ്ഞു.
 
മുതിർന്ന നേതാവ് ഒ രാജഗോപാൽ സം‌സ്ഥാനത്തുനിന്നുള്ള ആദ്യ ബിജെപി എംഎൽഎയായി. ഏഴിടത്ത് എൻഡിഎ രണ്ടാമതെത്തി; 35 മണ്ഡലങ്ങളിലെങ്കിലും നിർണായക ശക്തിയായി. ഇന്നലെ വരെ ബദലില്ലാതിരുന്ന കേരളത്തിൽ ബദലുണ്ടായിരിക്കുന്നു. – വെങ്കയ്യ അഭിപ്രായപ്പെട്ടു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാലു തവണ നിറയൊഴിച്ചു, ഗോഡൌണിലെത്തിയ ശേഷം മൃതദേഹം നാലു കഷണങ്ങളാക്കി വെട്ടിനുറുക്കിയ ശേഷം ചാക്കിലാക്കി പലയിടത്ത് ഉപേക്ഷിച്ചു- അച്ഛനെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് വ്യക്തമാക്കി ഷെറിന്‍