Webdunia - Bharat's app for daily news and videos

Install App

കൈറ്റ് വിക്ടേഴ്സ് ചാനല്‍ 'ഫസ്റ്റ്ബെല്ലി' ല്‍ മോഹന്‍ലാലും

എ കെ ജെ അയ്യര്‍
തിങ്കള്‍, 17 ഓഗസ്റ്റ് 2020 (09:09 IST)
കൈറ്റ് വിക്ടേഴ്സ്ചാനലില്‍ സംപ്രേഷണം ചെയ്യുന്ന  'ഫസ്റ്റ്ബെല്‍' ക്ലാസുകളില്‍ പ്രിയനടന്‍ മോഹന്‍ലാലും പങ്കെടുക്കുന്നു. പത്താം ക്ലാസ് ഇംഗ്ലീഷ് ക്ലാസിലാണ്  ശബ്ദ സന്ദേശത്തിലൂടെ മോഹന്‍ലാല്‍ കുട്ടികളുടെ മുന്നില്‍  എത്തുന്നത്. മൃഗങ്ങള്‍ കഥാപാത്രമായി വരുന്ന സിനിമകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന സത്യജിത്ത് റേയുടെ 'പ്രൊജക്റ്റ് ടൈഗര്‍' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടാണ് താരം കുട്ടികള്‍ക്ക് മുന്നില്‍ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നത്.
 
ഹോളിവുഡ് ചലച്ചിത്രമേഖല മൃഗങ്ങളോടൊപ്പം അഭിനയിക്കുന്നവര്‍ക്ക് നല്‍കുന്ന ബഹുമാനം, സത്യജിത്ത് റേ തന്റെ 'ഗൂപി ഗൈനേ ബാഗാ ബൈനേ എന്ന' ചിത്രം പുലികളെ ഉപയോഗിച്ച് ചിത്രീകരിക്കേണ്ടി വന്നപ്പോള്‍ നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകള്‍ എന്നിവയാണ് 'പ്രൊജക്ട് ടൈഗര്‍' എന്ന പാഠഭാഗത്തിലൂടെ ചര്‍ച്ച ചെയ്യുന്നത്.
 
തന്റെ അഭിനയ ജീവിതത്തില്‍ മൃഗങ്ങളുമൊത്തുള്ള അഭിനയം എങ്ങനെയായിരുന്നു എന്നും ഇന്ത്യന്‍ സിനിമകളില്‍ മൃഗങ്ങള്‍ അഭിനയിച്ച ചലച്ചിത്രങ്ങളെക്കുറിച്ചും അവ കഥാപാത്രങ്ങളായി മാറുമ്പോള്‍ ഉണ്ടാകുന്ന അപകട സാധ്യതകളെക്കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നു.  മൂന്ന് എപ്പിസോഡുകളിലായിട്ടാണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്. ആദ്യ എപ്പിസോഡിന്റെ സംപ്രേഷണം 17 തിങ്കളാഴ്ച ഉച്ചക്ക് 12 ന്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel vs Iran: പോര് കനക്കുന്നു; ഇറാനിലെ എണ്ണപ്പാടം ആക്രമിച്ച് ഇസ്രയേല്‍, സ്ഥിതി സങ്കീര്‍ണം

Kerala Weather: ഇന്ന് മഴദിനം, പുറത്തിറങ്ങുമ്പോള്‍ ശ്രദ്ധിക്കുക; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്

Shafi Parambil and Rahul Mamkootathil: 'ഷോ കുറയ്ക്കണം, മോശമായി'; രാഹുലിനെയും ഷാഫിയെയും ഒറ്റപ്പെടുത്തി കോണ്‍ഗ്രസ്, സതീശനു അതൃപ്തി

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

അടുത്ത ലേഖനം
Show comments