Select Your Language

Notifications

webdunia
webdunia
webdunia
webdunia

മോഹന്‍ലാലിനെ നായകനാക്കി വീണ്ടും പട്ടാളച്ചിത്രമെടുക്കാന്‍ മേജര്‍ രവി !

മോഹന്‍ലാലിനെ നായകനാക്കി വീണ്ടും പട്ടാളച്ചിത്രമെടുക്കാന്‍ മേജര്‍ രവി !

സുബിന്‍ ജോഷി

, ചൊവ്വ, 16 ജൂണ്‍ 2020 (21:53 IST)
മോഹന്‍ലാലിനെ നായകനാക്കി മറ്റൊരു ആര്‍മി സബ്ജക്‍ട് ചെയ്യാനൊരുങ്ങി സംവിധായകന്‍ മേജര്‍ രവി‍. ഒരു ബിഗ് ബജറ്റ് ചിത്രമാണ് മേജര്‍ പ്ലാന്‍ ചെയ്യുന്നത്. ഈ വര്‍ഷം ഷൂട്ടിംഗ് ആരംഭിക്കാന്‍ കഴിയില്ലെങ്കിലും പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കി അടുത്ത വര്‍ഷം ചിത്രീകരണത്തിലേക്ക് കടക്കാനാകുമെന്നാണ് മേജര്‍ രവിയുടെ പ്രതീക്ഷ.
 
മോഹന്‍ലാലിന് മികച്ച പട്ടാളച്ചിത്രങ്ങള്‍ നല്‍കിയിട്ടുള്ള സംവിധായകനാണ് മേജര്‍ രവി. കീര്‍ത്തിചക്ര, കുരുക്ഷേത്ര എന്നീ സിനിമകള്‍ മോഹന്‍ലാല്‍ - മേജര്‍ രവി കോമ്പിനേഷനില്‍ വലിയ വിജയം കണ്ടവയാണ്. എന്നാല്‍ കാണ്ഡഹാര്‍, കര്‍മ്മയോദ്ധ, 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്നീ സിനിമകള്‍ പ്രേക്ഷകര്‍ വേണ്ട രീതിയില്‍ സ്വീകരിച്ചില്ല.
 
അതുകൊണ്ടുതന്നെ വലിയൊരു മടങ്ങിവരവ് മേജര്‍ രവി ആഗ്രഹിക്കുന്നു. അത് മോഹന്‍ലാലിനെ നായകനാക്കിയുള്ള ചിത്രത്തിലൂടെ സംഭവിക്കുമെന്നാണ് മേജര്‍ പ്രതീക്ഷിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് പ്രതിസന്ധിയിൽ പ്രതിഫലം വെട്ടിക്കുറച്ച് കീർത്തി സുരേഷ്