Select Your Language

Notifications

webdunia
webdunia
webdunia
webdunia

അറപ്പുര ശ്രീ ഈശ്വരി അമ്മന്‍ സരസ്വതി ദേവീ ക്ഷേത്രം വിദ്യാരംഭ രജിസ്ട്രേഷന്‍ തുടങ്ങി

Temple Visit - Ramayana Month

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 20 സെപ്‌റ്റംബര്‍ 2024 (17:04 IST)
വട്ടിയൂര്‍ക്കാവ് അറപ്പുര ശ്രീ ഈശ്വരി അമ്മന്‍ സരസ്വതി ദേവീ ക്ഷേത്രത്തിലെ വിദ്യാരംഭ രജിസ്ട്രേഷന്‍ ആരംഭിച്ചു. ഒക്ടോബര്‍ 13 ന് രാവിലെ 6.15ന് ആരംഭിക്കുന്ന വിദ്യാരംഭ ചടങ്ങുകള്‍ക്ക് മുന്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി റ്റി.കെ.എ.നായര്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഗാന്ധിയന്‍ സ്റ്റഡീസ് സ്ഥാപക ചെയര്‍മാന്‍ ഡോ.എന്‍.രാധാകൃഷ്ണന്‍, സാഹിത്യകാരന്‍ ഡോ.എഴുമറ്റൂര്‍ രാജരാജവര്‍മ്മ, മുന്‍ ജില്ലാ കളക്ടര്‍ എം.നന്ദകുമാര്‍ , വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മാനേജിംഗ് ഡയറക്ടര്‍ ഡോ.ദിവ്യ.എസ്.അയ്യര്‍, പങ്കജകസ്തൂരി ആയൂര്‍വേദ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ.ഹരീന്ദ്രന്‍നായര്‍, പിന്നണി ഗായകന്‍ കല്ലറ ഗോപന്‍, സിംഫണി ടെലിവിഷന്‍ മാനേജിംഗ് ഡയറക്ടര്‍ വി.കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. 
 
രാവിലെ 10 ന് ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ ചന്ദ്രമോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ ബാലികമാര്‍ക്ക് സരസ്വതി സങ്കല്‍പ്പത്തില്‍ നടത്തുന്ന ബാലസരസ്വതി പൂജയില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിപങ്കെടുക്കും. ഫോണ്‍ :  9447747273, 9633262939

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Tirupati Laddu: തിരുപ്പതി ലഡ്ഡുവില്‍ ഹിന്ദുവികാരം വൃണപ്പെട്ടോ? ആന്ധ്രയില്‍ സംഭവിക്കുന്നത്