Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജിലന്‍സ് പ്രത്യേക അന്വേഷണ സംഘമല്ല, കേരള പൊലീസിന്റെ ഭാഗം മാത്രം: രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

വിജിലന്‍സിന് രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

വിജിലന്‍സ് പ്രത്യേക അന്വേഷണ സംഘമല്ല, കേരള പൊലീസിന്റെ ഭാഗം മാത്രം: രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി , ബുധന്‍, 8 മാര്‍ച്ച് 2017 (13:53 IST)
വിജിലന്‍സിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കളളപരാതികള്‍ തിരിച്ചറിയാന്‍ വിജിലന്‍സിന് കഴിയുന്നില്ലെന്നും കേരള പൊലീസിന്റെ ഭാഗം മാത്രമായാണ് വിജിലന്‍സ് പ്രവര്‍ത്തിക്കുന്നതെന്നും ഹൈക്കോടതി ആരോപിച്ചു. ഹര്‍ജിക്കാരന് സര്‍ക്കാര്‍ രേഖകള്‍ എങ്ങനെയാണ് ലഭ്യമാകുന്നതെന്ന കാര്യം  അന്വേഷിക്കണമെന്നും ഡിജിപി ശങ്കര്‍റെഡ്ഡിയുടെ സ്ഥാനക്കയറ്റം ക്രമവിരുദ്ധമാണെന്നുളള ഹര്‍ജി പരിഗണിക്കവെ കോടതി വിജിലന്‍സിനെതിരെ ആഞ്ഞടിച്ചു.    
 
വിജിലന്‍സ് എന്നത് ഒരു പ്രത്യേക അന്വേഷണ സംഘമല്ല. വിജിലന്‍സ് രൂപീകരിച്ചതിന്റെ രേഖകള്‍ ഉടന്‍ തന്നെ ഹാജരാക്കണം. ശങ്കര്‍റെഡ്ഡിക്കെതിരായ ഹര്‍ജിയുമായി വന്ന പായിച്ചിറ നവാസ് എന്ന വ്യക്തിക്കെതിരെ ഉടന്‍ തന്നെ അന്വേഷണം നടത്തണമെന്നും കോടതി ഉത്തരവിട്ടു. ബാര്‍, സോളാര്‍ കേസുകളിലെ പരാതിക്കാരന്‍ കൂടിയാണ് ഈ പായിച്ചിറ നവാസ്. കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ മുഖ്യ പ്രതിയാണ് ഇയാളെന്ന ആരോപണം ശങ്കര്‍ റെഡ്ഡി ഉന്നയിച്ചിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിഐഎയുടെ ‘ഒളിപ്പോര്’: വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ ഉള്‍പെടെയുള്ള വിവരങ്ങള്‍ ചോര്‍ന്നതായി വിക്കിലീക്‌സ്