കൃഷിവകുപ്പ് ഡയറക്ടര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം; ചുമതലയില്‍ നിന്ന് നീക്കാനും ഉത്തരവ്
കൃഷിവകുപ്പ് ഡയറക്ടര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം; ചുമതലയില്‍ നിന്ന് നീക്കാൻ ഉത്തരവ്
കൃഷിവകുപ്പ് ഡയറക്ടര്‍ അശോക് കുമാര്‍ തെക്കനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. ചുമതലയില്‍ നിന്നു മാറ്റാനും കൃഷിമന്ത്രി ഉത്തരവിട്ടു. പച്ചത്തേങ്ങ സംഭരണത്തിലെ ക്രമവിരുദ്ധ ഇടപാടുകളിലാണ് അന്വേഷണം ഇതുസംബന്ധിച്ചുള്ള ഫയല്‍ സര്‍ക്കാര്‍ വിജിലന്‍സിനു കൈമാറി.
കൃഷിവകുപ്പിലെ ക്രമക്കേടുകള്‍ സംബന്ധിച്ച ഫയല്‍ കഴിഞ്ഞ സര്‍ക്കാര്‍ പുകഴ്ത്തിവച്ചിരിക്കുകയായിരുന്നു. കേരഫെഡിന്റെ പച്ചത്തേങ്ങ സംഭരണത്തില്‍ വ്യാപക തിരിമറി നടത്തിയെന്നതാണ് പ്രധാന ആരോപണങ്ങളിലൊന്ന്. കൂടാതെ നാട്ടില്‍നിന്നു ഗുണനിലവാരം കുറഞ്ഞ കൊപ്ര ഇറക്കുമതി ചെയ്യുകയും ഗുണനിലവാരം കുറഞ്ഞ വിത്തുതേങ്ങ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വാങ്ങി കൂടിയ വിലയ്ക്ക് വാങ്ങുകയും ചെയ്തുവെന്നാണ് ആരോപണം.
ഇതെല്ലാം വ്യക്തമാക്കി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ കൃഷി വകുപ്പ് ഡയറക്ടറായിരുന്ന അജയ്കുമാര്‍ തെക്കെനതിരെ വിജിലന്‍സ് അന്വേഷണം ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ സര്‍ക്കാര്‍ ഈ ഫയല്‍ വിജിലന്‍സിന് കൈമാറിയില്ല. വിഎസ് സുനില്‍ കുമാര്‍ അധികാരമേറ്റശേഷം ഇതു സംബന്ധിച്ച ഫയല്‍ വിളിച്ചു വരുത്തി അന്വേഷണം ആവശ്യപ്പെട്ട് ഫയല്‍ മുഖ്യമന്ത്രിയ്ക്ക് കൈമാറുകയും ചെയ്തു. തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.