ബന്ധുനിയമന വിവാദം: പരാതിയില്‍ കഴമ്പില്ലെന്ന് വിജിലന്‍സ്, യു ഡി എഫ് നേതാക്കള്‍ക്ക് ക്ലീന്‍ചിറ്റ്
ബന്ധുനിയമന കേസില്‍ യു.ഡി.എഫ് നേതാക്കള്‍ക്ക് ക്ലീന്‍ചിറ്റ്
ബന്ധുനിയമന വിവാദത്തില്‍ യു.ഡി.എഫ് നേതാക്കള്‍ക്ക് ക്ലീന്‍ചിറ്റ്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ക്കെതിരായ ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് കേസ് അന്വേഷണത്തില്‍ വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ ക്രമവിരുദ്ധമായി നിയമനം നടത്തിയതിന് തെളിവില്ലെന്ന റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.
മുന്‍ മന്ത്രി ഇ പി ജയരാജന്‍ ഉള്‍പ്പെട്ട ബന്ധുനിയമന വിവാദം കത്തിനിന്ന സമയത്തായിരുന്നു കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നടന്ന എല്ലാ ബന്ധുനിയമനങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിയിലും വിജിലന്‍സ് ഡയറക്ടര്‍ക്കും പരാതി ലഭിച്ചത്. തുടര്‍ന്നാണ് വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ആ നേതാക്കളുടെ ബന്ധുക്കള്‍ക്ക് പ്രധാന തസ്തികയില്‍ നിയമനം കിട്ടിയിട്ടില്ലെന്ന് കണ്ടെത്തിയത്.