Select Your Language

Notifications

webdunia
webdunia
webdunia
webdunia

മമ്മൂട്ടിയും കുടുംബവും കായല്‍ കയ്യേറിയെന്ന് പരാതി; അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി

ചിലവന്നൂരില്‍ മമ്മൂട്ടിയും കുടുംബവും കായല്‍ കയ്യേറിയെന്ന് വിജിലന്‍സിന് പരാതി

മമ്മൂട്ടിയും കുടുംബവും കായല്‍ കയ്യേറിയെന്ന് പരാതി; അന്വേഷണത്തിന് വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശം നല്‍കി
കൊച്ചി , ഞായര്‍, 1 ഒക്‌ടോബര്‍ 2017 (11:55 IST)
നടന്‍ മമ്മൂട്ടിയും കുടുംബാംഗങ്ങളും കായല്‍ പുറമ്പോക്ക് കയ്യേറിയതായി ആരോപണം. എറണാകുളത്ത് ചിലവന്നൂരിനടുത്തുള്ള ഒരേക്കര്‍ ഭൂമിയിലെ 17 സെന്റ് കായല്‍ പുറമ്പോക്കാണ് മമ്മൂട്ടി കയ്യേറിയതെന്നാണ് പൊതുപ്രവര്‍ത്തകനായ പായിച്ചിറ നവാസ് ആരോപിക്കുന്നത്. ഇക്കാര്യവുമായി ബന്ധപ്പെട്ട് നവാസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു.   
 
എറണാകുളം യൂണിറ്റ് ഡിവൈഎസ്പിക്കാണ് അന്വേഷണത്തിന്റെ ചുമതല. അംബേദ്കറുടെ ജീവചരിത്രവുമായി ബന്ധപ്പെട്ട സിനിമയില്‍ അഭിനയിച്ചതിന് മമ്മൂട്ടിക്ക് കൊച്ചിയിലെ കടവന്ത്രയില്‍ കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി സൗജന്യമായി പതിച്ചു നല്‍കിയതില്‍ വന്‍ അഴിമതിയും ക്രമക്കേടുകളും നിയമ ലംഘനങ്ങളും നടന്നിട്ടുണ്ടെന്നും നവാസ് നല്‍കിയ പരാതിയില്‍ പറയുന്നു. 
 
അതേസമയം, മമ്മൂട്ടിയും കുടുംബവും സബ് കോടതിയെ സമീപിച്ചതായാണ് വിവരം. കായല്‍ കയ്യേറിയിട്ടുണ്ടെങ്കില്‍ നഗരസഭയോട് നടപടിയെടുക്കാന്‍ കോടതി ഉത്തരവിടുകയും ചെയ്തു. ഈ ഉത്തരവിനെതിരെയും മമ്മൂട്ടി ജില്ലാ കോടതിയെ സമീപിച്ചിട്ടുണ്ട്. അതേസമയം, ജില്ലാ കോടതി മമ്മൂട്ടിയുടെ ഈ ഹര്‍ജി തള്ളി. എന്നിട്ടും നഗരസഭ ഇതുവരെ നടപടി എടുക്കുന്നില്ലെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീണ്ടും ഇരുട്ടടി നല്‍കി കേന്ദ്രസര്‍ക്കാര്‍; ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 49 രൂപയുടെ വര്‍ധന