Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൊതുജനങ്ങള്‍ക്ക് അഴിമതിയെക്കുറിച്ചു വിവരം നല്‍കാനുള്ള സംവിധാനം: എല്ലാ സ്ഥാപനങ്ങളിലും ബോര്‍ഡ് പ്രദര്‍ശിപ്പിക്കണമെന്ന് വിജിലന്‍സ് സര്‍ക്കുലര്‍

പൊതുജനങ്ങള്‍ക്ക് അഴിമതിയെക്കുറിച്ചു വിവരം നല്‍കാനുള്ള സംവിധാനം: എല്ലാ സ്ഥാപനങ്ങളിലും ബോര്‍ഡ് പ്രദര്‍ശിപ്പിക്കണമെന്ന് വിജിലന്‍സ് സര്‍ക്കുലര്‍

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 19 ജൂണ്‍ 2023 (10:56 IST)
അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയെ അറിയിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എല്ലാ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലും ഇംഗ്ലീഷിലും മലയാളത്തിലും പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശം പാലിക്കുന്നതു സംബന്ധിച്ച് വിജിലന്‍സ് വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. 
 
സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന പൊതുജനങ്ങളില്‍നിന്നു പണമോ പാരിതോഷികമോ ആവശ്യപ്പെടുന്നതും സ്വീകരിക്കുന്നതും കുറ്റകരമാണ്. ഇപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയെ അറിയിക്കുക എന്ന അറിയിപ്പ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണം. വിജിലന്‍സ് ആസ്ഥാനത്തെ ടോള്‍ ഫ്രീ നമ്പര്‍ 1064 / 8592900900, വാട്‌സ്ആപ്പ്  9447789100, ഇ-മെയില്‍:[email protected], വെബ്‌സൈറ്റ്  www.vigilance.kerala.gov.in എന്നിവയും ഇതോടൊപ്പം പ്രദര്‍ശിപ്പിക്കണം. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ ജില്ലാ യൂണിറ്റുകളുടെ വിലാസവും ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണം. ഇത് സര്‍ക്കുലറിനൊപ്പമുള്ള അനുബന്ധത്തില്‍ നല്‍കിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോട്ടയത്ത് പനിയെ തുടര്‍ന്ന് ചികിത്സയ്‌ക്കെത്തിയ എട്ടുമാസം പ്രായമായ കുഞ്ഞ് ഹൃദയാഘാതം മൂലം മരിച്ചു; ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം