Webdunia - Bharat's app for daily news and videos

Install App

പൊതുജനങ്ങള്‍ക്ക് അഴിമതിയെക്കുറിച്ചു വിവരം നല്‍കാനുള്ള സംവിധാനം: എല്ലാ സ്ഥാപനങ്ങളിലും ബോര്‍ഡ് പ്രദര്‍ശിപ്പിക്കണമെന്ന് വിജിലന്‍സ് സര്‍ക്കുലര്‍

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 19 ജൂണ്‍ 2023 (10:56 IST)
അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയെ അറിയിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എല്ലാ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലും ഇംഗ്ലീഷിലും മലയാളത്തിലും പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശം പാലിക്കുന്നതു സംബന്ധിച്ച് വിജിലന്‍സ് വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. 
 
സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന പൊതുജനങ്ങളില്‍നിന്നു പണമോ പാരിതോഷികമോ ആവശ്യപ്പെടുന്നതും സ്വീകരിക്കുന്നതും കുറ്റകരമാണ്. ഇപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയെ അറിയിക്കുക എന്ന അറിയിപ്പ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണം. വിജിലന്‍സ് ആസ്ഥാനത്തെ ടോള്‍ ഫ്രീ നമ്പര്‍ 1064 / 8592900900, വാട്‌സ്ആപ്പ്  9447789100, ഇ-മെയില്‍:vig.vacb@kerala.gov.in, വെബ്‌സൈറ്റ്  www.vigilance.kerala.gov.in എന്നിവയും ഇതോടൊപ്പം പ്രദര്‍ശിപ്പിക്കണം. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ ജില്ലാ യൂണിറ്റുകളുടെ വിലാസവും ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണം. ഇത് സര്‍ക്കുലറിനൊപ്പമുള്ള അനുബന്ധത്തില്‍ നല്‍കിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നെടുമുടി വേണുവിനെ കണ്‍നിറയെ കണ്ട് ആരാധകര്‍, സന്തോഷം പങ്കുവെച്ച് നടന്‍ അജു വര്‍ഗ്ഗീസ്

ഈ അഞ്ച് മൈന്‍ഡ്ഫുള്‍ ശീലങ്ങള്‍ നിങ്ങളുടെ ജീവിതത്തെ മനോഹരമാക്കും

ഗംഭീർ കാത്തിരിക്കണം, സിംബാബ്‌വെ പര്യടനത്തിൽ പരിശീലകനായി ലക്ഷ്മൺ, ടീം പ്രഖ്യാപനം ഉടൻ

മുഹമ്മദ് ഷമി-സാനിയ മിര്‍സ വിവാഹ വാര്‍ത്ത, പ്രതികരിച്ച് സാനിയ മിര്‍സയുടെ പിതാവ് ഇമ്രാന്‍ മിര്‍സ

കറി വയ്ക്കാന്‍ വാങ്ങുന്നത് പഴകിയ മീന്‍ ആണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരള തീരത്ത് കള്ളക്കടല്‍ ജാഗ്രത

സ്വകാര്യ ബസിൽ നിന്നു വീണ വയോധികൻ മരിച്ചു

നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ കോൺക്രീറ്റ് പാളികൾ വീണ് രണ്ടു പേർക്ക് ദാരുണാന്ത്യം

അനധികൃത ലോട്ടറി വില്‍പ്പന: പത്തനംതിട്ടയില്‍ അംഗീകൃത ഭാഗ്യക്കുറി ഏജന്‍സിയെ സസ്പെന്‍ഡ് ചെയ്തു

വീടാക്രമിച്ചു വയോധികയെ പീഡിപ്പിച്ച പ്രതികൾക്ക് കഠിനതടവ്

അടുത്ത ലേഖനം
Show comments