Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജിലന്‍സിന്റെ മിന്നല്‍ പരിശോധന: മദ്യപിച്ച് ജോലിക്കെത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്ര ജീവനക്കാരനെ സസ്‌പെന്റ് ചെയ്തു

Vigilance Raid

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 7 സെപ്‌റ്റംബര്‍ 2021 (12:02 IST)
മദ്യപിച്ച് ഡ്യൂട്ടിക്ക് ഹാജരായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ കൊല്ലം പനയ്ക്കല്‍ത്തൊടി ദേവസ്വത്തിലെ തകില്‍ ജീവനക്കാരനായ ടി.സതീഷ് കുമാറിനെയാണ് സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ മധ്യമേഖലാ വിജിലന്‍സ് വിഭാഗം പനയ്ക്കല്‍ത്തൊടി ദേവസ്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് സതീഷ് കുമാര്‍ മദ്യപിച്ച് ജോലിക്കെത്തിയതായി കണ്ടെത്തിയത്.തുടര്‍ന്ന് സതീഷ് കുമാറിനെ മെഡിക്കല്‍ പരിശോധനക്ക് വിധേയനാക്കുകയായിരുന്നു. 
 
ഡോക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാണ് വകുപ്പ് തല നടപടിക്കായി വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണറാണ് തകില്‍ വാദകനായ സതീഷ് കുമാറിനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരം തുമ്പയില്‍ ട്രെയിന്‍തട്ടി രണ്ടുപേര്‍ മരിച്ചു