സന്തോഷിന് എന്നോടുണ്ടായിരുന്നത് ദേഷ്യം മാത്രമാണ്, അന്ധയെന്ന് വിളിച്ച് കളിയാക്കിയിരുന്നു; വിവാഹത്തിൽ നിന്നും പിന്മാറിയതിന്റെ യഥാർത്ഥ കാരണം തുറന്ന് പറഞ്ഞ് വൈക്കം വിജയലക്ഷ്മി
സന്തോഷിന് എന്നോട് ദേഷ്യമായിരുന്നു, അന്ധയെന്ന് വിളിച്ച് കളിയാക്കി; വൈക്കം വിജയലക്ഷ്മി
മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നുവെന്ന വാർത്ത മലയാളികൾ ഓരോരുത്തരും ആഘോഷമാക്കിയിരുന്നു. എന്നാൽ പെട്ടന്നൊരു ദിവസം ആ വിവാഹത്തിൽ നിന്നും താൻ പിന്മാറുകയാണെന്ന് വിജലക്ഷ്മി വ്യക്തമാക്കിയതോടെ അഭ്യുഹങ്ങൾ പലതും പ്രചരിച്ചിരുന്നു.
ഇനിമുതൽ സ്റ്റേജ് പരിപാടികൾക്ക് പോകേണ്ടെന്ന് സന്തോഷ് പറഞ്ഞതിനാലാണ് വിവാഹത്തിൽ നിന്നും പിന്മാറുന്നതെന്ന് ഗായിക പറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ തീരുമാനത്തിന് പിന്നിലെ പല കാര്യങ്ങളും തുറന്ന് പറഞ്ഞ് ഗായിക നേരിട്ട് രംഗത്തെത്തിയിരിക്കുന്നു.
സന്തോഷിന് എന്നോട് ദേഷ്യമായിരുന്നു. സ്നേഹം ഉള്ളതായിട്ട് എനിയ്ക്ക് തോന്നിയിട്ടേ ഇല്ല. ഒന്നിച്ച് ജീവിയ്ക്കുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും ആശ്വസിച്ചു. സിനിമയിലെ ആലാപനവും കച്ചേരിയും നിർത്തണമെന്ന് ഒരിക്കൽ പറഞ്ഞു. പാട്ടുകൾ ഇല്ലെങ്കിൽ എന്റെ ശ്വാസം തന്നെ നിലച്ച് പോകുമെന്നതിനാൽ ഞാൻ അതു സമ്മതിച്ചില്ല.
ഞാൻ അന്ധയാണെന്ന നിലയിൽ തന്നെ പെരുമാറണമെന്നും പറഞ്ഞു. അന്ധയെന്ന നിലയിൽ കളിയാക്കുന്ന അവസ്ഥയിൽ എത്തി. എന്നെ വിവാഹം ചെയ്യുന്നത് ഔദാര്യം പോലെയായിരുന്നു പെരുമാറിയത്. സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഒടുവിൽ വിവാഹത്തിൽ നിന്നും പിന്മാർ തീരുമാനിക്കുകയായിരുന്നുവെന്ന് ഗായിക പറയുന്നു.