സമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരെ ജാഗ്രത വേണമെന്ന് ഹൈക്കോടതി. യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം.
പുരുഷവീക്ഷണകോണിൽ സ്ത്രീയുടെ പെരുമാറ്റരീതികൾ വിലയിരുത്തുന്നത് ഒഴിവാക്കേണ്ടതുണ്ട്. ചാരിത്ര്യം,ബലാത്സംഗം ചെറുക്കാനുള്ള ശ്രമം,ശാരീരികമായി മുറിവേറ്റിട്ടുണ്ടോ ഉടൻ പരാതി നൽകിയോ തുടങ്ങിയ പതിവ് കെട്ടുകഥകളൊന്നും പരിഗണനാവിഷയമാകരുത്. അതെല്ലാം മുൻവിധികളായി മാറും. ഓരോ കേസിനും അതിൻ്റേതായ സവിശേഷതകളുണ്ടാകും. ആ ഘടകങ്ങൾ കണക്കിലെടുക്കാനാകുമെന്നും കോടതി വിലയിരുത്തി.