Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജയ് ബാബു 30ന് എത്തും, മടക്കയാത്രാ ടിക്കറ്റ് കോടതിയിൽ ഹാജരാക്കി

വിജയ് ബാബു 30ന് എത്തും, മടക്കയാത്രാ ടിക്കറ്റ് കോടതിയിൽ ഹാജരാക്കി
, ചൊവ്വ, 24 മെയ് 2022 (16:47 IST)
നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് ഒളിവിൽ പോയ നിർമാതാവ് വിജയ് ബാബു ഈ മാസം 30ന് തിരിച്ചെത്തും. 30നു മടക്കയാത്രയ്ക്കു കൊച്ചിയിലേക്ക് എടുത്ത വിമാന ടിക്കറ്റ് അഭിഭാഷകർ കോടതിയിൽ ഹാജരാക്കി.
 
ഇന്നലെ വിജയ്ബാബുവിന്റെ മുൻ‌കൂർ ജാമ്യ അപേക്ഷ പരിഗണിക്കുമ്പോൾ ഇന്ത്യൻ നിയമസംവിധാനങ്ങളുടെ അധികാര പരിധിയിൽ എത്തട്ടെ എന്നും ടിക്കറ്റ് എടുത്ത ശേഷം കോടതിയിൽ ഹാജരാക്കിയാൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാം എന്നും കോടതി വ്യക്തമാക്കിയിരുന്നു.
 
ഈ സാഹചര്യത്തിലാണ് വിജയ്ബാബു 30ന് തിരികെ എത്തുമെന്ന് കോടതിയെ അറിയിച്ചിരിക്കുന്നത്.ജോർജിയയിൽനിന്നു വിജയ് ബാബു ഇന്നലെ ദുബായിൽ മടങ്ങിയെത്തിയിരുന്നു. പാസ്പോർട്ട് റദ്ദാക്കപ്പെട്ടതോടെ എംബസിയുടെ പ്രത്യേക അനുമതി തേടിയാണ് നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐടി,മെറ്റൽ ഓഹരികളിൽ സമ്മർദ്ദം: നിഫ്റ്റി 16,150ന് താഴെ ക്ളോസ് ചെയ്തു