തിരുവനന്തപുരം: നടൻ കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സംവിധായകൻ വിനയന്റെ മൊഴി സി ബി ഐ രേഖപ്പെടുത്തി. ബുധനാഴ്ച തിരുവനന്തപുരത്തെ സി ബി ഐ ഓഫീസിൽ വച്ചാണ് വിനയന്റെ മൊഴി രേഖപ്പെടൂത്തിയത്.
മണിയുടെ ജീവിതവും മരണവും വിഷയമാക്കി വിനയൻ സംവിധാനം ചെയ്ത ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമ പുറത്തിറങ്ങിയതിനു പിന്നാലെയാണ് വിനയനിൽ നിന്നും മൊഴിയെടുക്കാൻ സി ബി ഐ തീരുമാനിച്ചത്.
മണിയുടെ മരണവുമായി ബന്ധപ്പെട്ട് തനിക്ക് മനസിലായ കാര്യങ്ങൾ സിനിമയിൽ ഉൾപ്പെടുത്തിയുട്ടെണ്ടെന്നും വിവാദങ്ങളെ ഭയപ്പെടുന്നില്ലെന്നും സിനിമ റിലീസാവുന്നതിനു മുൻപ് തന്നെ വിനയൻ വ്യക്തമാക്കിയിരുന്നു.