Webdunia - Bharat's app for daily news and videos

Install App

വാതിലുകൾ അടഞ്ഞിട്ടില്ല; വീരനെ സ്വാഗതം ചെയ്‌ത് കോടിയേരിയും കാനവും

വാതിലുകൾ അടഞ്ഞിട്ടില്ല; വീരനെ സ്വാഗതം ചെയ്‌ത് കോടിയേരിയും കാനവും

Webdunia
ബുധന്‍, 29 നവം‌ബര്‍ 2017 (15:22 IST)
വീരേന്ദ്ര കുമാറിന് ഇടതു മുന്നണിയിലേക്ക് തിരിച്ചുവരാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൽഡിഎഫിന്റെ വാതിലുകൾ അദ്ദേഹത്തിന്റെ മുമ്പില്‍ അടഞ്ഞട്ടില്ല. വീരേന്ദ്ര കുമാര്‍ പുനർ വിചിന്തനം നടത്തി തിരിച്ചു വരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

യുഡിഎഫിലെ ചേരിതിരിവിന്റെയും പൊട്ടിത്തെറിയുടെയും ഫലമായാണ് വീരേന്ദ്രകുമാർ രാജ്യസഭ എംപി സ്ഥാനം രാജിവയ്ക്കാൻ പോകുന്നത്. ഈ തീരുമാനത്തെ സിപിഎം സ്വാഗതം ചെയ്യുന്നു. അദ്ദേഹം നയം വ്യക്തമാക്കിയാല്‍ ഉടന്‍ തുടർ നടപടികളിലേക്കു സിപിഎം കടക്കുമെന്നും കോടിയേരി വ്യക്തമാക്കി.

വീരേന്ദ്രകുമാർ മടങ്ങി വരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.

നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ എംപിയായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ജെഡിയു സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര കുമാര്‍ ഇന്ന് വ്യക്തമാക്കിയിരുന്നു. രാജിയെന്നത് സാങ്കേതികം മാത്രമാണ്. ജെഡിയുവില്‍ തുടരാന്‍ താല്‍പര്യമില്ല, എസ്‌ജെഡി പുനരുജ്ജീവിപ്പിക്കും. പാര്‍ട്ടിയുടെ സംസ്ഥാന സമിതി ഉടന്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍; അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു

ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണം ബാങ്കിലേക്ക്; പ്രതിവര്‍ഷം പലിശയായി ലഭിക്കുന്നത് 10കോടിയോളം രൂപ

ആന എഴുന്നെള്ളിപ്പിന് നിയന്ത്രണങ്ങള്‍: ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

മുംബൈയില്‍ നാവികസേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടുമായി കൂട്ടിയിടിച്ച് അപകടം; 13 പേര്‍ മരിച്ചു

വയനാട് ദുരന്തബാധിതരോട് മുടങ്ങിയ തവണകളുടെ തുക ഉടന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ട് കെഎസ്എഫ്ഇയുടെ നോട്ടീസ്

അടുത്ത ലേഖനം
Show comments