Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജനതാദളില്‍ ഭിന്നത: നിതീഷ് കുമാറിന്റെ എംപിയായി തുടരില്ലെന്ന് വീരേന്ദ്ര കുമാര്‍; ജെഡിയു എല്‍ഡിഎഫിലേക്ക് ?

ജെഡിയു - ജെഡിഎസ് ലയനം വൈകാതെയെന്നു സൂചന; നിഷേധിച്ച് വീരേന്ദ്രകുമാർ

MP Veerendrakumar
കോഴിക്കോട് , ബുധന്‍, 29 നവം‌ബര്‍ 2017 (12:03 IST)
അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ജെഡിയു - ജെഡിഎസ് ലയനം ഉടന്‍ ഉണ്ടാകുമെന്ന് സൂചന. ലോക്സഭാ തിര​ഞ്ഞെടുപ്പിലെ സീറ്റ് ധാരണയുമായി ബന്ധപ്പെട്ട് സിപിഎം - ജെഡിഎസ് ചര്‍ച്ച വൈകാതെ നടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ എംപിയായി തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് എം പി വീരേന്ദ്ര കുമാര്‍ അറിയിക്കുകയും ചെയ്തു.
 
ദേശീയ രാഷ്ട്രീയത്തിലെ ചേരിമാറ്റത്തിന്റെയും ലയനത്തിന്റെയും അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെ ഈ തീരുമാനമെന്നാണ് സൂചന. എന്നാണ് തന്റെ രാജിയെന്നത് സാങ്കേതികം മാത്രമാനെന്നും ഇത്തരമൊരു അവസ്ഥയില്‍ ജെഡിയുവില്‍ തുടരാന്‍ താല്‍പര്യമില്ലെന്നും എസ്‌ജെഡി പുനരുജ്ജീവിപ്പിക്കുന്നതിനായി പാര്‍ട്ടിയുടെ സംസ്ഥാന സമിതി ഉടന്‍ ചേരുമെന്നും വീരേന്ദ്ര കുമാര്‍ കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
 
അതേസമയം തന്നെ താന്‍ ഇടതുപാളയത്തിലേക്കാണ് പോകുന്നതെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത വീരേന്ദ്ര കുമാർ നിഷേധിച്ചു. താന്‍ ഇപ്പോള്‍ യുഡിഎഫിനൊപ്പമാണെന്നും ബാക്കിയുള്ള കാര്യങ്ങളെല്ലാം എംപി സ്ഥാനം രാജിവെച്ച ശേഷം മാത്രമേ തീരുമാനിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒടുവിൽ ബി‌സി‌സിഐയും തിരിച്ചറിഞ്ഞു 'പത്താം നമ്പർ ജഴ്സി ഒരു വികാരമാണെന്ന്' !