വിസ തട്ടിപ്പു കേസിലെ പ്രതി അറസ്റ്റിൽ

എ കെ ജെ അയ്യര്‍
തിങ്കള്‍, 8 മെയ് 2023 (17:55 IST)
പാലക്കാട്: പലരിൽ നിന്നായി വിസ വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെടുത്ത വിസ തട്ടിപ്പു കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചിക്കോട് പുതുശേരി കാളാണ്ടിത്തറ മഞ്ഞത്തൊട്ടി വീട്ടിൽ ശ്രീകുമാർ (26) ആണ് പിടിയിലായത്.

വിദേശത്തു ഉന്നത ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്തായിരുന്നു പ്രതി തട്ടിപ്പ് നടത്തിയത്. ദിവസങ്ങൾ കഴിഞ്ഞിട്ടും വിസയോ പകരം പണമോ ലഭിക്കാത്തതിനെ തുടർന്ന് ഉദ്യോഗാർത്ഥികൾ കസബ പോലീസിൽ പരാതി നല്കുകയായിരുന്നു. തുടർന്നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചത്.

വിവരം അറിഞ്ഞ പ്രതി കോയമ്പത്തൂർ, കൊച്ചി എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞു. ഇതിനിടെ ഇയാൾ ഹൈക്കോടതിയിൽ നിന്ന് മുൻ‌കൂർ ജാമ്യം നേടുകയും തുടർന്ന് പോലീസ് സ്റ്റേഷനിൽ ഹാജരാവുകയും ആയിരുന്നു. ഇയാൾ സംസ്ഥാനത്തെ മിക്ക ജില്ലകളിലും സമാനമായ രീതിയിൽ ലക്ഷങ്ങൾ തട്ടിയെടുത്തതായി പോലീസ് അറിയിച്ചു.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഡി സതീശന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പിച്ച് തരൂര്‍

ഇന്ധനം ലാഭിക്കണം; കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറുടെ വാഹനവ്യൂഹത്തിന്റെ എണ്ണം 9 ല്‍ നിന്ന് 6 ആയി കുറച്ചു

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വിഡി സതീശന്‍ ക്ഷണിച്ചിട്ടുണ്ട്; മൂന്ന് ബിജെപി നിയുക്ത എംഎല്‍എമാരും പങ്കെടുക്കും

Census 2027 : ഇത്തവണ ഡിജിറ്റൽ, ജൂൺ 16 മുതൽ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം

Kerala Weather: കാലവർഷം വരുന്നേ...! സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത

അടുത്ത ലേഖനം
Show comments