Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രശസ്ത കവി വിഷ്ണു നാരായണന്‍ നമ്പൂതിരി അന്തരിച്ചു

Vishnu Narayanan Namboothiri

ശ്രീനു എസ്

, വ്യാഴം, 25 ഫെബ്രുവരി 2021 (20:30 IST)
പ്രശസ്ത കവി വിഷ്ണു നാരായണന്‍ നമ്പൂതിരി അന്തരിച്ചു. 81 വയസായിരുന്നു. കുറച്ചുനാളുകളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. മറവിരോഗമായിരുന്നു. 2014ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. എഴുത്തച്ഛന്‍ പുരസ്‌കാരവും കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.
 
1939 ജൂണ്‍ രണ്ടിന് തിരുവല്ലയിലെ ഇരിങ്ങോലിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള സാഹിത്യ സമിതി, പ്രകൃതി സംരക്ഷണ സമിതി, കേരള കലാമണ്ഡലം, കേരള സാഹിത്യ അക്കാദമി എന്നിവയില്‍ പ്രവര്‍ത്തിച്ചു. ഇന്ത്യയെന്ന വികാരം, ആരണ്യകം, അതിര്‍ത്തിയിലേക്ക് ഒരു യാത്ര, മുഖമെവിടെ, ഭൂമിഗീതങ്ങള്‍, പ്രണയഗീതങ്ങള്‍, ചാരുലത എന്നിവയാണ് പ്രധാന കവിതാ സമാഹാരങ്ങള്‍.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടൈറ്റാനിയം: തര്‍ക്കം തീര്‍ന്നു, മാലിന്യം നാളെ നീക്കും