Webdunia - Bharat's app for daily news and videos

Install App

എനിക്ക് സഹിക്കാൻ കഴിയുന്നില്ല, ഞാൻ എന്തെങ്കിലും ചെയ്യും: വിസ്മയ നേരിട്ടത് കടുത്ത ക്രുരത: ശബ്‌ദസന്ദേശം പുറത്ത്

Webdunia
ഞായര്‍, 22 മെയ് 2022 (12:43 IST)
വിസ്മയ കേസിൽ നാളെ വിധിവരാനിരിക്കെ ഭർത്താവ് കിരൺ കുമാറിൽ നിന്ന് നേരിട്ട ക്രൂരപീഡനത്തെ പറ്റി വെളിപ്പെടുത്തുന്ന വിസ്മയയുടെ ശബ്ദസന്ദേശം പുറത്ത്. അച്ഛൻ ത്രിവിക്രമൻ നായരുമായി വിസ്മയ നടത്തിയ ഫോൺ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്.
 
ഭർത്താവ് കിരൺ കുമാർ മർദ്ദിച്ചിരുന്നുവെന്ന് കരഞ്ഞുകൊണ്ട് അച്ഛനനോട് വിസ്മയ പറയുന്ന ഭാഗമാണ് പുറത്തുവന്നിരിക്കുന്നത്. എനിക്ക് സഹിക്കാൻ കഴിയുന്നില്ല അച്ഛ, ഇവിടെ നിർത്തിയിട്ട് പോയാൽ എന്നെ കാണില്ല,എനിക്ക് അങ്ങോട്ട് വരണം. ശബ്ദസന്ദേശത്തിൽ വിസ്മയ പറയുന്നു. ശാരീരികമായും മാനസികമായും നിരന്തരം പീഡിപ്പിച്ചതിനെ തുടർന്ന് 2021 ജൂൺ 21 ന് ഭർതൃവീട്ടിൽ വിസ്മയ ആത്മഹത്യ ചെയ്യുകയായിരുന്നു. സ്ത്രീധനമായി നൽകിയ കാറിൽ തൃപ്തനല്ലാത്തതിനും വാഗ്ദാനം ചെയ്ത സ്വർണം ലഭിക്കാത്തതിനുമായിരുന്നു വിസ്മയയെ ഭർത്താവ് പീഡിപ്പിച്ചിരുന്നത്.
 
കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതി നാളെയാണ് കേസിൽ വിധി പ്രസ്താവിക്കുന്നത്.സ്ത്രീധനപീഡനം,ആത്മഹത്യ പ്രേരണ,പരിക്കേൽപ്പിക്കൽ,സ്ത്രീധനം ആവശ്യപ്പെടൽ എന്നീ കുറ്റകൃത്യങ്ങൾ കിരൺകുമാർ ചെയ്‌തെന്നാണ് പ്രോസിക്യൂഷൻ ആരോപണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകത്തിലെ ഏറ്റവും വിദ്യാഭ്യാസമുള്ള രാജ്യം ഏതെന്ന് അറിയാമോ

ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ നരേന്ദ്രമോദിക്ക് ഉയര്‍ന്ന സിവിലിയന്‍ ബഹുമതി നല്‍കി കുവൈത്ത്

പെണ്‍കുട്ടിയോട് ഒറ്റയ്ക്ക് വീട്ടില്‍ വരാന്‍ നിര്‍ദ്ദേശിച്ച് ജയിലര്‍; നടുറോഡില്‍ ചെരിപ്പൂരി ജയിലറുടെ കരണക്കുറ്റി പൊട്ടിച്ച് പെണ്‍കുട്ടി

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ പൊതു ഭരണ വകുപ്പിലെ 6 ജീവനക്കാര്‍ക്ക് നോട്ടീസ്; പിരിച്ചുവിടാന്‍ ശുപാര്‍ശ

പാലക്കാട് സ്‌കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments