Select Your Language

Notifications

webdunia
webdunia
webdunia
webdunia

'നിങ്ങളുടെ മകള്‍ക്ക് എന്ത് കൊടുക്കും'; വിസ്മയയുടെ അച്ഛനോട് വിവാഹം ഉറപ്പിക്കുന്ന ദിവസം കിരണ്‍ കുമാറിന്റെ അച്ഛന്‍ ചോദിച്ചു !

Vismaya Case Court Order Kiran Kumar
, ചൊവ്വ, 24 മെയ് 2022 (14:18 IST)
മകള്‍ വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന് മാത്രമല്ല പങ്കെന്ന് വിസ്മയയുടെ പിതാവ്. കിരണ്‍ കുമാറിന്റെ മാതാപിതാക്കള്‍ക്കും പങ്കുണ്ട്. അവരേയും നിയമത്തിനു മുന്നില്‍ കൊണ്ടുവരും. അതിനായി നിയമ പോരാട്ടം തുടരുമെന്നും വിസ്മയയുടെ അച്ഛന്‍ പറഞ്ഞു. വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന് ജയില്‍ ശിക്ഷ വിധിച്ചുള്ള കോടതി വിധി പുറത്തുവന്നതിനു പിന്നാലെയാണ് പ്രതികരണം. 
 
വിവാഹം ഉറപ്പിക്കുന്ന ദിവസം കിരണ്‍ കുമാറിന്റെ അച്ഛന്‍ സ്ത്രീധനത്തെ കുറിച്ച് സംസാരിച്ചെന്നും വിസ്മയയുടെ അച്ഛന്‍ പറയുന്നു. 'എന്റെ മകള്‍ക്ക് ഞാന്‍ ഇത്രയും കൊടുത്തിട്ടുണ്ട്. നിങ്ങളുടെ മകള്‍ക്ക് എത്ര കൊടുക്കും?' എന്നാണ് കിരണ്‍ കുമാറിന്റെ അച്ഛന്‍ തന്നോട് ചോദിച്ചതെന്നും വിസ്മയയുടെ അച്ഛന്‍ പ്രതികരിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കിരണ്‍ കുമാര്‍ ജയിലില്‍ കിടക്കണം 41 വയസ്സ് വരെ !