Webdunia - Bharat's app for daily news and videos

Install App

വിസ്മയയുടെ മുഖത്ത് പ്രതി ബൂട്ടിട്ട് ചവിട്ടിയതായി പ്രോസിക്യൂഷൻ, ഇത് സൂര്യന് കീഴിലെ ആദ്യസംഭവമല്ലെന്ന് പ്രതിഭാഗം

Webdunia
ചൊവ്വ, 24 മെയ് 2022 (13:52 IST)
സ്ത്രീധനപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയെ പ്രതി കിരൺകുമാർ ബൂട്ടിട്ട് മുഖത്ത് ചവിട്ടിയിരുന്നതായി പ്രോസിക്യൂഷൻ.കോടതിയിൽ പ്രോസിക്യൂഷനും പ്രതിഭാഗവും തമ്മിൽ നടന്ന വാദപ്രതിവാദത്തിനിടെയാണ് സംഭവം. വളർത്ത് നായ പോലും ഇതിനെതിരെ പ്രതികരിക്കുമെന്നും ഒരു മനുഷ്യന്റെ മുഖത്തിട്ട് ചവിട്ടുന്നത് ക്ഷമിക്കാനാവാത്തതാണെന്നും എന്നിട്ടും പ്രതിക്ക് കുറ്റബോധമില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
 
 
എന്നാൽ സൂര്യന് കീഴിൽ നടക്കുന്ന ആദ്യ സ്ത്രീപീജന കേസല്ല ഇതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കേസ് ഒരു വ്യക്തിക്കെതിരെ മാത്രമല്ലെന്നും സമൂഹതിന്മയ്‌ക്കെതിരെയാണെന്നും കോടതി അക്കാര്യം കണക്കിലെടുക്കണമെന്നും പ്രോസിക്യൂഷൻ പറഞ്ഞു. വിസ്മയയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതാണ്.യുവതിയെ മരണത്തിലേക്ക് തള്ളിവിട്ടത് കൊലപാതകം തന്നെയാണെന്നും അതിനാൽ 304 എ പ്രകാരം കേസെടുക്കണമെന്നും വാദി ഭാഗം വ്യക്തമാക്കി.
 
പ്രതി സർക്കാർ ഉദ്യോഗസ്ഥനാണ് സ്ത്രീധനം വാങ്ങില്ലെന്ന് സർക്കാർ ഉദ്യോഗസ്ഥർ സത്യവാങ്മൂലം നൽകണം. പ്രതി അത് ലംഘിച്ചു. ആറ് മാസം ജയിലിൽ കിടന്നിട്ടും താൻ തെറ്റുകാരനല്ലെന്ന് പറയുകയാണ് പ്രതി ചെയ്തത് പ്രതി സ്വയം തിരുത്തുമെന്ന് അതിനാൽ കരുതാൻ വയ്യെന്നും പ്രോസിക്യൂഷൻ വാദിച്ചു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സ്‌നേഹ തീരം, പീച്ചി ഡാം അടച്ചു; തൃശൂരില്‍ കടുത്ത നിയന്ത്രണം

സൗദിയിലേക്ക് വനിത നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്; അറിയേണ്ടതെല്ലാം

കാപ്പ കേസ് പ്രതിയെ ട്രെയിനിൽ മോഷണം നടത്തുന്നതിനിടെ പിടികൂടി

പോക്സോ കേസ്: തമിഴ്നാട് സ്വദേശി അഞ്ചു തെങ്ങിൽ പിടിയിലായി

കേരളത്തില്‍ ഇനി റസ്റ്റോറന്റുകളിലും വൈനും ബിയറും? മദ്യനയം ജൂണ്‍ 4ന് ശേഷം

അടുത്ത ലേഖനം
Show comments