Select Your Language

Notifications

webdunia
webdunia
webdunia
webdunia

കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് കണ്ടെത്തിയത് 17,262 നികുതി വെട്ടിപ്പ് കേസുകള്‍

കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് കണ്ടെത്തിയത് 17,262 നികുതി വെട്ടിപ്പ് കേസുകള്‍

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 24 മെയ് 2022 (09:36 IST)
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ ഇന്റലിജന്‍സ് വിഭാഗം 2021-22 സാമ്പത്തിക വര്‍ഷത്തില്‍ നടത്തിയ പരിശോധനകളില്‍ സംസ്ഥാന വ്യാപകമായി 17,262  നികുതി വെട്ടിപ്പ് കേസുകള്‍ പിടികൂടി. രേഖകള്‍ ഇല്ലാതെയും, അപൂര്‍ണ്ണവും, തെറ്റായതുമായ  വിവരങ്ങള്‍ അടങ്ങിയ  രേഖകള്‍ ഉപയോഗിച്ചും നടത്തിയ നികുതി വെട്ടിപ്പ് ശ്രമങ്ങളാണ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. നികുതി, പിഴ ഇനങ്ങളിലായി   79.48 കോടി രൂപ  ഈടാക്കി.
 
വിവിധ ഇന്റലിജന്‍സ് സ്‌ക്വാഡുകള്‍ നടത്തിയ പരിശോധനകളും, സംസ്ഥാന അതിര്‍ത്തിയില്‍ സ്ഥാപിച്ചിട്ടുള്ള ആട്ടോമാറ്റിക് നമ്പര്‍ പ്ളേറ്റ് റെക്കഗ്നിഷന്‍ ക്യാമറ സംവിധാനത്തിന്റെ സഹായത്തോടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സര്‍വൈലെന്‍സ് സ്‌ക്വാഡുകളുടെ പരിശോധനയും,  കൂടാതെ   പാഴ്സല്‍ ഏജന്‍സികള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ചും  നടത്തിയ  പരിശോധനകളുടെ  അടിസ്ഥാനത്തിലാണ് കേസുകള്‍ പിടികൂടിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കിരണ്‍കുമാറിനെ പോലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കോടതിവിധി പാഠമാകണമെന്ന് ഗതാഗതമന്ത്രി