Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് രണ്ടിന് കമ്മീഷന്‍ ചെയ്യും; പ്രധാനമന്ത്രി തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കും

ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പലായ എംഎസ്സി തുര്‍ക്കി കഴിഞ്ഞാഴ്ചയാണ് വിഴിഞ്ഞത്ത് എത്തിയത്.

Vizhinjam Port

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 17 ഏപ്രില്‍ 2025 (15:53 IST)
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് രണ്ടിന് കമ്മീഷന്‍ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കും. കഴിഞ്ഞ ഡിസംബറില്‍ തുറമുഖത്തിന്റെ ചരക്ക് കയറ്റിറക്ക് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പലായ എംഎസ്സി തുര്‍ക്കി കഴിഞ്ഞാഴ്ചയാണ് വിഴിഞ്ഞത്ത് എത്തിയത്.
 
5552 കോടി രൂപയാണ് തുറമുഖ നിര്‍മ്മാണത്തിന് മാത്രം ചെലവഴിച്ചത്. പൂര്‍ണ്ണമായും ട്രാന്‍സ്ഷിപ്‌മെന്റ് തുറമുഖമായി രൂപകല്‍പ്പന ചെയ്ത രാജ്യത്തെ ആദ്യ തുറമുഖമാണ് വിഴിഞ്ഞം. 1995 മുതല്‍ ലോകത്തിലെ എല്ലാ പ്രധാന സമുദ്ര പാതകളിലും ചരക്കെത്തിക്കുന്ന കപ്പലാണ് എംഎസ് സി തുര്‍ക്കി. കപ്പല്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ തുറമുഖത്ത് അടുപ്പിക്കുന്നത്. മാത്രമല്ല ദക്ഷിണേന്ത്യയില്‍ ഒരു തുറമുഖത്ത് ഈ കപ്പല്‍ എത്തുന്നത് ആദ്യമായാണ്.
 
സിംഗപ്പൂരില്‍ നിന്നാണ് കപ്പല്‍ വിഴിഞ്ഞത്തേക്ക് എത്തിയത്. കപ്പലിന് 399.93 മീറ്റര്‍ നീളവും 61.33 മീറ്റര്‍ വീതിയും 33.5 മീറ്റര്‍ ആഴവും ഉണ്ട്. എട്ടുമാസം കൊണ്ട് അഞ്ചേകാല്‍ ലക്ഷം കണ്ടെയ്നറുകളാണ് വിഴിഞ്ഞം തുറമുഖം കൈകാര്യം ചെയ്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Iran Nuclear Weapon: എപ്പോൾ വേണമെങ്കിലും സംഭവിക്കം, ഇറാൻ ആണവായുധം നിർമിക്കുന്നതിന് തൊട്ടടുത്തെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി