Webdunia - Bharat's app for daily news and videos

Install App

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം പ്രതിസന്ധിയിലേക്ക്; അദാനി പോര്‍ട്ട് സിഇഒ രാജിവച്ചു

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം പ്രതിസന്ധിയിലേക്ക്; അദാനി പോര്‍ട്ട് സിഇഒ രാജിവച്ചു

Webdunia
വെള്ളി, 19 ജനുവരി 2018 (13:49 IST)
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം പ്രതിസന്ധിയിലേക്ക്. പദ്ധതിയുടെ മെല്ലെപ്പോക്കില്‍ മനംമടുത്ത് അദാനി പോര്‍ട്ട്‌സിന്റെ സിഇഒ സന്തോഷ് മഹോപാത്ര രാജിവച്ചു. എന്നാല്‍ വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് രാജിയെന്നാണ് മഹോപാത്രയുടെ പ്രതികരണം.

മഹോപാത്രയുടെ രാജിയോടെ പദ്ധതി 2019 ല്‍ തീരുമോയെന്ന് ആശങ്ക ശക്തമായി. കരിങ്കല്ല് ലഭ്യതക്കുറവ് മൂലം നിർമാണം നിലച്ച നിലയിലാണിപ്പോൾ. ഇക്കാരണങ്ങൾ കൊണ്ടാണ് സർക്കാരുമായി കരാർ ഒപ്പിട്ട മഹോപാത്ര രാജിവച്ചൊഴിയുന്നത് എന്നാണ് വിവരം.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പദ്ധതിയുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവച്ചത് മഹാപത്രയായിരുന്നു.

അതേസമയം, ഇപ്പോഴത്തെ സംഭവം പദ്ധതിയെ ബാധിക്കില്ലെന്നും മഹോപാത്രയുടെ രാജി അദാനി ഗ്രൂപ്പിന്റെ ആഭ്യന്തര കാര്യമാണെന്നുമാണ് സർക്കാർ നിലപാട്. മഹോപാത്രയ്ക്ക് പകരമായി മറ്റൊരു ഉദ്യോഗസ്ഥനെ സിഇഒ പോസ്റ്റിൽ നിയമിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തില്‍ വീണ്ടും പേവിഷബാധ മരണം; വളര്‍ത്തുനായയില്‍ നിന്ന് പകര്‍ന്ന പേവിഷബാധയെ തുടര്‍ന്ന് 17കാരന്‍ മരിച്ചു

ഇന്ത്യ-പാക് ബന്ധം: സൈനിക നടപടികൾക്ക് പകരം രാഷ്ട്രീയ പരിഹാരം തേടണം; മെഹ്ബൂബ മുഫ്തി

ഇന്ത്യ - പാക്കിസ്ഥാന്‍ സംഘര്‍ഷം: സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ നിര്‍ത്തിവെച്ചു

പാകിസ്ഥാൻ സിവിലിയൻ വിമാനങ്ങൾ മറയാക്കി, ഭട്ടിൻഡ വിമാനത്താവളം ലക്ഷ്യം വെച്ചു, വെടിവെച്ചിട്ടത് തുർക്കി ഡ്രോൺ

ഷഹബാസിന്റെ കൊലപാതകം: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്എസ്എല്‍സി ഫലം പരീക്ഷാ ബോര്‍ഡ് തടഞ്ഞു

അടുത്ത ലേഖനം
Show comments