അഴിമതിയുണ്ടെങ്കിൽ പഴുതുകളടച്ചു മുന്നോട്ടു പോകും; വിഴിഞ്ഞം തുറമുഖ പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി
വിഴിഞ്ഞം തുറമുഖ പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി
കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖ പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതി ആരോപണം ഉയർന്നത് കൊണ്ട് മാത്രം വിഴിഞ്ഞം പദ്ധതി ഉപക്ഷിക്കാന്‍ സധിക്കില്ല. അഴിമതിയുണ്ടെങ്കിൽ പഴുതുകളടച്ചു മുന്നോട്ടു പോകുമെന്നും പദ്ധതി നടപ്പാക്കാൻ തന്നെയാണ് തീരുമാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിഴിഞ്ഞം തുറമുഖ നിർമാണത്തോട് അനുബന്ധിച്ചുള്ള ബർത്ത് പൈലിംഗ് ഉദ്ഘാടനം നിർവഹിച്ചു
സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്തിന്റെ വികസനത്തിനു ദീർഘകാലാടിസ്ഥാനത്തിൽ നിശ്ചയിച്ചിട്ടുള്ള പദ്ധതികളിൽ പ്രധാനപ്പെട്ടതാണ് വിഴിഞ്ഞം. നിശ്ചയിച്ചിട്ടുള്ള കാലയളവിൽതന്നെ പദ്ധതി പൂർത്തിയാക്കും. പദ്ധതി പൂർത്തിയാകുന്നതോടെ തലസ്ഥാന നഗരത്തിന്റെ
മുഖച്ഛായതന്നെ മാറുമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
തുറമുഖ നിർമാണം പൂറത്തിയാകുന്നതോടെ ഉപജീവനമാർഗം നഷ്ടപ്പെടുവരുടെ ആവശ്യങ്ങൾ പരിഹരിക്കും. നാടിനാകെ വികസനമുണ്ടാകുമ്പോ ൾ ചില ബുദ്ധിമുട്ടുകളുണ്ടാകും. ബുദ്ധിമുട്ടുകളോട് വിഴിഞ്ഞം പ്രദേശവാസികൾ സഹിഷ്ണുതയോടെയാണ് പ്രവർത്തിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജുഡീഷ്യൽ അന്വേഷണം പൂർത്തിയാവുന്നത് വരെ പദ്ധതി നടപ്പിലാക്കരുതെന്നായിരുന്നു മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ഭരണ പരിഷ്കാര കമീഷൻ ചെർമാൻ വിഎസ് അച്യുതാനന്ദന് ചൂണ്ടിക്കാട്ടിയത്. വിഎസിന്റെ കത്തിനുള്ള പരോക്ഷ മറുപടിയാണ് പിണറായി നൽകിയത്.