വിഴിഞ്ഞം കരാറില്‍ എന്താണ് സംഭവിച്ചത് ?; വെളിപ്പെടുത്തലുമായി ഉമ്മന്‍ചാണ്ടി രംഗത്ത്
വിഴിഞ്ഞം കരാറില്‍ എന്താണ് സംഭവിച്ചത് ?; വെളിപ്പെടുത്തലുമായി ഉമ്മന്‍ചാണ്ടി
വിഴിഞ്ഞം കരാറിന്‍റെ പൂര്‍ണ ഉത്തരവാദിത്വം തനിക്ക് തന്നെയാണെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിഷയത്തില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണ്. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് കരാര്‍ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
മുൻകാല കരാറും നിലവിലെ കരാറും താരതമ്യം ചെയ്യണം. അന്ന് ആ നിലപാട് എടുത്തില്ലായിരുന്നെങ്കിൽ വിഴിഞ്ഞം പദ്ധതി കേരളത്തിന് നഷ്ടപ്പെടുമായിരുന്നു. കരാറിന്‍റെ പേരില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കില്ല. സമര്‍ഥരായ ഉദ്യോഗസ്ഥരുടെ ഉപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാന താത്പര്യം കണക്കിലെടുത്ത് തന്നെയാണ് കരാര്‍ ഒപ്പിട്ടതെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
അദാനിയുമായുണ്ടാക്കിയ കരാറില്‍ കരാര്‍ ഒപ്പിടുന്ന അന്ന് മുതല്‍ 40 കൊല്ലം വരെ എന്നാണ്. നാല് വര്‍ഷമാണ് നിര്‍മ്മാണകാലാവധി. ആസൂത്രണ കമ്മീഷന്‍റെ മാര്‍ഗനിര്‍ദേശം അനുസരിച്ച് തന്നെയാണ് 40 കൊല്ലം എന്ന വ്യവസ്ഥ അംഗീകരിച്ചതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.