Webdunia - Bharat's app for daily news and videos

Install App

വരുമാനം 2034 മുതല്‍ ലഭിക്കും; വിഴിഞ്ഞം അനുബന്ധ കരാറില്‍ ഒപ്പിട്ടു

ആദ്യ കരാര്‍ അനുസരിച്ച് ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ വരുമാനം സര്‍ക്കാരിന് ലഭ്യമാവുന്ന നിലയിലാണ് ഇപ്പോള്‍ ധാരണയില്‍ എത്തിയിരിക്കുന്നത്

രേണുക വേണു
വ്യാഴം, 28 നവം‌ബര്‍ 2024 (13:45 IST)
Vizhinjam Port - Kerala

വിഴിഞ്ഞം തുറമുഖത്തിന്റെ ഭാവി വികസനം ഉറപ്പാക്കുന്ന സപ്ലിമെന്ററി കണ്‍സഷന്‍ കരാറില്‍ (അനുബന്ധ കരാര്‍) സംസ്ഥാന സര്‍ക്കാരും അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡും ഒപ്പുവച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലുകളിലുടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതി പൂര്‍ത്തിയിയാക്കി സംസ്ഥാന സര്‍ക്കാരിന് വരുമാനനേട്ടം സാധ്യമാക്കുന്നത് ആദ്യം വിഭാവനം ചെയ്തിരുന്നതിനെക്കാള്‍ നേരത്തെയാകുമെന്ന് തുറമുഖ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
 
ആദ്യ കരാര്‍ അനുസരിച്ച് ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ വരുമാനം സര്‍ക്കാരിന് ലഭ്യമാവുന്ന നിലയിലാണ് ഇപ്പോള്‍ ധാരണയില്‍ എത്തിയിരിക്കുന്നത്. പഴയ കരാര്‍ പ്രകാരം തുറമുഖം പ്രവര്‍ത്തനം ആരംഭിച്ചതിനുശേഷം 15-ാം വര്‍ഷം മുതലാണ് സംസ്ഥാന സര്‍ക്കാരിന് തുറമുഖ വരുമാനത്തിന്റെ വിഹിതം ലഭിച്ചു തുടങ്ങുക. അതായത് 2034 മുതല്‍ സര്‍ക്കാരിന് വരുമാനം ലഭിക്കുന്നതായിരുന്നു കരാറിലെ വ്യവസ്ഥ. വിവിധ കാരണങ്ങളാല്‍ പദ്ധതി പൂര്‍ത്തീകരണം വൈകിയ സാഹചര്യത്തില്‍ വരുമാന വിഹിതം 2039 മുതല്‍ മാത്രം അദാനി ഗ്രൂപ്പ് നല്‍കിയാല്‍ മതിയായിരുന്നു. എന്നാല്‍, ഇപ്പോള്‍ എത്തിച്ചേര്‍ന്ന ധാരണ പ്രകാരം 2034 മുതല്‍ തന്നെ തുറമുഖത്തില്‍ നിന്നും വരുമാനത്തിന്റെ വിഹിതം സര്‍ക്കാരിന് ലഭിക്കും. അതായത് നിലവില്‍ നിര്‍മ്മാണം വൈകുമെങ്കിലും സര്‍ക്കാരിന് മുന്‍നിശ്ചയ പ്രകാരം അതിലും കൂടുതല്‍ വരുമാനം അദാനി പോര്‍ട്ട് കമ്പനിയില്‍ നിന്ന് ലഭിക്കും. 
 
പഴയ കരാര്‍ പ്രകാരം തുറമുഖത്തിന്റെ ഒന്നാം ഘട്ടത്തിലെ വരുമാനം അടിസ്ഥാനപ്പെടുത്തിയായിരുന്നു സര്‍ക്കാരിന് വിഹിതം നല്‍കുക. എന്നാല്‍, തുറമുഖത്തിന്റെ എല്ലാ ഘട്ടങ്ങളുടെയും നിര്‍മ്മാണം 2028-ല്‍ പൂര്‍ത്തീകരിക്കുന്നതിനാല്‍ 4 ഘട്ടങ്ങളും കൂടി പ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുന്ന വരുമാനത്തിന്റെ  ലാഭ വിഹിതമായിരിക്കും അദാനി കമ്പനി സര്‍ക്കാരിന് 2034 മുതല്‍ നല്‍കുക. 
 
പഴയ കരാര്‍ അനുസരിച്ച് ഒന്നാം ഘട്ടത്തിന്റെ സ്ഥാപിത ശേഷിയുടെ 75 ശതമാനത്തില്‍ കൂടുതല്‍ തുടര്‍ച്ചയായ മൂന്നു വര്‍ഷം തുറമുഖത്തു കൈകാര്യം ചെയ്യുന്ന മുറയ്ക്കോ, അല്ലാത്തപക്ഷം 2045-ന് മുന്‍പോ ആയിരുന്നു തുറമുഖത്തിന്റെ രണ്ടാം ഘട്ടം കരാര്‍ കമ്പനി ഏറ്റെടുക്കേണ്ടിയിരുന്നത്. തുറമുഖ വകുപ്പ്  ഇപ്പോള്‍ എത്തിച്ചേര്‍ന്ന ധാരണ പ്രകാരം തുറമുഖത്തിന്റെ എല്ലാ ഘട്ടങ്ങളും (രണ്ടും, മൂന്നും, നാലും ഘട്ടങ്ങള്‍ ഉള്‍പ്പെടെ) 2028-ഡിസംബറിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് അദാനി പോര്‍ട്ട് കമ്പനി സമ്മതിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

വെന്റിലേറ്ററില്‍ കിടന്ന സ്ത്രീയെ ബലാത്സംഗം ചെയ്തു; ഇടപെടാതെ നിശബ്ദരായി നോക്കിനിന്ന് നഴ്സുമാര്‍

ദുഃഖവെള്ളി: സംസ്ഥാനത്ത് മദ്യശാലകൾക്ക് നാളെ അവധി

മാതാപിതാക്കളുടെ ഇഷ്ടത്തിനെതിരായി വിവാഹം ചെയ്തവർക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെടാനാവില്ല: അലഹബാദ് ഹൈക്കോടതി

'വിന്‍സിയുടെ കുടുംബവുമായി ചെറുപ്പം മുതലേ ബന്ധമുണ്ട്, ഇങ്ങനെയൊരു പരാതി എന്തുകൊണ്ടെന്നറിയില്ല': ഷൈന്‍ ടോം ചാക്കോയുടെ കുടുംബം

ഇഫ്താറിന് മദ്യപാനികളെയും ക്ഷണിച്ചു, വിജയ് മുസ്ലീം വിരുദ്ധൻ: ഫത്‌വയുമായി മൗലാന റസ്വി

അടുത്ത ലേഖനം
Show comments