യോഗത്തില്‍ മാണി എത്തി, സുധീരന്‍ ഇറങ്ങിപ്പോയി; പിന്നാലെ പൊട്ടിത്തെറിയും

യോഗത്തില്‍ മാണി എത്തി, സുധീരന്‍ ഇറങ്ങിപ്പോയി; പിന്നാലെ പൊട്ടിത്തെറിയും

Webdunia
വെള്ളി, 8 ജൂണ്‍ 2018 (13:54 IST)
രണ്ടു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി യുഡിഎഫ് യോഗത്തിലേക്ക് മടങ്ങിവന്നപ്പോള്‍ മുൻ കെപിസിസി അധ്യക്ഷൻ വിഎം സുധീരൻ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.

മാണി യോഗത്തിലേക്ക് എത്തിയതോടെ സുധീരന്‍ ഇറങ്ങി പോകുകയായിരുന്നു. പുറത്തെത്തിയ അദ്ദേഹം നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ മാധ്യമങ്ങള്‍ക്കു മുമ്പില്‍ തുറന്നടിച്ചു.

കോണ്‍ഗ്രസ് വലിയ നാശത്തിലേക്കാണു പോകുന്നത്. മാണിയെ തിരിച്ചുകൊണ്ടുവന്നതു സുതാര്യമായല്ല. മുന്നണിയില്‍ ഇല്ലാതിരുന്ന പാര്‍ട്ടിക്കു രാജ്യസഭാ സീറ്റ് നൽകിയതും സുതാര്യമല്ല. അണികള്‍ക്കും ജനങ്ങള്‍ക്കും സ്വീകാര്യമാകുന്ന തീരുമാനമാണു വേണ്ടത്. ഇപ്പോഴെടുത്ത തീരുമാനത്തിന്റെ ഗുണഭോക്താവ് ബിജെപിയെന്നും സുധീരന്‍ ആഞ്ഞടിച്ചു.

മുന്നണിയെ ശക്തിപ്പെടുത്താനാണ് മാണിയെ തിരിച്ചെടുത്തതെന്നാണ് വിശദീകരണം. എന്നാൽ മുന്നണിയിലെ മുഖ്യകക്ഷിയായ കോൺഗ്രസ് പാർട്ടി തകരുമ്പോൾ എങ്ങനെയാണ് മുന്നണി ശക്തിപ്പെടുക. കോണ്‍ഗ്രസ് ഇതിന് വലിയ വില നൽകേണ്ടി വരും. രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നൽകിയ തീരുമാനം മുന്നണിയുടെ സുഖമമായ മുന്നോട്ടുപോക്കിന് തടസം സൃഷ്ടിക്കുമെന്ന് ഉറപ്പാണെന്നും സുധീരൻ തുറന്നടിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

ഇൻഡിഗോയിലെ പ്രതിസന്ധി തുടരുന്നു, രാജ്യവ്യാപകമായി റദ്ദാക്കിയത് 550- ലധികം വിമാനസർവീസുകൾ

എച്ച് 1 ബി, എച്ച് 4 വിസ: അപേക്ഷകർ സാമൂഹിക മാധ്യമ അക്കൗണ്ട് പരസ്യമാക്കണം

അടുത്ത ലേഖനം
Show comments