Select Your Language

Notifications

webdunia
webdunia
webdunia
Thursday, 3 April 2025
webdunia

ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാര്‍ ഇന്ത്യയുടെ വീരപുത്രനെന്ന് പ്രണബ് മുഖര്‍ജി

ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്‌ഗേവാര്‍ ഇന്ത്യയുടെ വീരപുത്രനെന്ന് പ്രണബ് മുഖര്‍ജി

pranab mukherjee
നാഗ്പുര്‍ , വ്യാഴം, 7 ജൂണ്‍ 2018 (19:55 IST)
ആര്‍എസ്എസ് സ്ഥാപകന്‍ കേശവ ബലിറാം ഹെഡ്‌ഗേവാര്‍ രാജ്യത്തിന്റെ വീരപുത്രനെന്ന് പ്രകീര്‍ത്തിച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ആർഎസ്എസ് ആസ്ഥാനത്തെത്തിയ പ്രണബ് ഹെഡ്ഗേവാറിന്‍റെ സ്മാരകത്തിലെ സന്ദർശക ഡയറിയിലാണ് ഇക്കാര്യം കുറിച്ചത്.

ഇവിടെ എത്തിയത് ഇന്ത്യയുടെ മഹാനായ പുത്രനെ അഭിവാദനം ചെയ്യുന്നതിനും ബഹുമാനം അറിയിക്കുന്നതിനുമാണെന്ന് പ്രണബ് എഴുതി. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനൊപ്പമാണ് അദ്ദേഹം സ്മാരകം സന്ദര്‍ശിക്കാനെത്തിയത്.

നാഗ്പുരില്‍ ആര്‍എസ്എസ് സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ എത്തിയതായിരുന്നു മുന്‍രാഷ്ട്രപതി. നാഗ്പുരിലെ ആര്‍എസ്എസ് ആസ്ഥാനത്തെത്തിയ പ്രണബ് മുഖര്‍ജിയെ മോഹന്‍ ഭഗവത് സ്വീകരിച്ചു. തങ്ങളുടെ സ്വീകരിച്ച പ്രണബിന്റെ നിലപാടിനെ മഹത്തരമെന്നാണ് ആർഎസ്എസ് നേതൃത്വം വിശേഷിപ്പിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭാര്യയെ കൊലപ്പെടുത്തി രണ്ട് മക്കളുമായി ഭർത്താവ് സ്ഥലം വിട്ടു