Select Your Language

Notifications

webdunia
webdunia
webdunia
webdunia

നേതൃത്വമാറ്റ ചർച്ച നടന്നിട്ടില്ല; ഏതു വെല്ലുവിളിയും അതിജീവിക്കും, പാർട്ടിയെ ശക്തിപ്പെടുത്തും : വി എം സുധീരൻ

പാർട്ടി നേതൃത്വമാറ്റത്തെ കുറിച്ച് ഇതുവരെ ചർച്ച നടന്നിട്ടില്ലെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചും അതിനിടവരുത്തിയ സാഹചര്യങ്ങൾ എന്നിവയിൽ കെ പി സി സിയുടെ

വി എം സുധീരൻ
, ശനി, 11 ജൂണ്‍ 2016 (12:10 IST)
പാർട്ടി നേതൃത്വമാറ്റത്തെ കുറിച്ച് ഇതുവരെ ചർച്ച നടന്നിട്ടില്ലെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചും അതിനിടവരുത്തിയ സാഹചര്യങ്ങൾ എന്നിവയിൽ കെ പി സി സിയുടെ വിലയിരുത്തൽ കോൺഗ്രസ് പ്രസിഡന്റിനെ അറിയിച്ചുവെന്നും സുധീരൻ അറിയിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
എല്ലാവരും ഒറ്റകെട്ടായി ഒരുമിച്ച് നിന്ന് പാർട്ടിയെ മുന്നോട്ട് കൊണ്ടുപോകും, ഏതു വെല്ലുവിളിയെയും അതിജീവിച്ച് മുന്നോട്ട് പോകാൻ പാർട്ടിയെ ശക്തിപ്പെടുത്തും. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനെ നിരീക്ഷിക്കുകയും, പ്രതിരോധികേണ്ടപ്പോൾ പ്രതിരോധിച്ചും പ്രക്ഷോഭിക്കേണ്ടപ്പോൾ അതിനും പാർട്ടിക്ക് ശക്തി നൽകുമെന്നും സുധീരൻ പറഞ്ഞു. ഇതുമായി കൂടുതൽ ചർച്ചകൾ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ഇന്ന് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
നാലേ മുക്കാലിന് ചർച്ച നടക്കും. ആ ചർച്ചയ്ക്ക് ശേഷം പാർട്ടി കൂടുതൽ ഉണർവ്വിലേക്ക് നയിക്കപ്പെടുമെന്നും സുധീരൻ അറിയിച്ചു. നേതൃത്വമാറ്റ ചർച്ച ഇതുവരെ നടന്നിട്ടില്ലെന്നും സുധീരൻ വ്യക്തമാക്കി. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെരഞ്ഞെടുപ്പ് തോല്‍വി; ജെഡിയുവില്‍ ഭിന്നത രൂക്ഷം, നേതാക്കള്‍ രാജിക്കൊരുങ്ങി - തനിക്ക് ഒന്നുമറിയില്ലെന്ന് വീരേന്ദ്രകുമാര്‍