Webdunia - Bharat's app for daily news and videos

Install App

കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചത് ഗ്രൂപ്പുകളുടെ വളഞ്ഞിട്ടുള്ള ആക്രമണം മൂലമെന്ന് സുധീരന്‍

കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചത് ഗ്രൂപ്പുകളുടെ വളഞ്ഞിട്ടുള്ള ആക്രമണം മൂലമെന്ന് സുധീരന്‍

Webdunia
ചൊവ്വ, 12 ജൂണ്‍ 2018 (16:45 IST)
ഗ്രൂപ്പ് സമ്മര്‍ദ്ദം സഹിക്കാന്‍ വയ്യാതെയാണ് താന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചതെന്ന് വിഎം സുധീരന്‍. കെപിസിസി നേതൃയോഗത്തിന് ശേഷം പുറത്തിറങ്ങിയപ്പോഴാണ് അദ്ദേഹത്തിന്റെ  പ്രതികരണം.

ഗ്രൂപ്പ് മാനേജര്‍മാരുടെ പീഡനത്താല്‍ പ്രവര്‍ത്തിക്കാന്‍ കഴിയാതെ വന്നതോടെയാണ് രാജി എന്ന തീരുമാനത്തിലേക്ക് എത്തിയത്. ഗ്രൂപ്പ് രാഷ്‌ട്രീയം പാര്‍ട്ടിയെ തകര്‍ക്കുമെന്നതില്‍ സംശയമില്ലെന്നും സുധീരന്‍  തുറന്നടിച്ചു.

താൻ ഗ്രൂപ്പുകളിയുടെ ഇരയാണ് താന്‍. ഗ്രൂപ്പ് നേതാക്കളെ ബഹുമാനിച്ചും അവരുടെ വാക്കുകള്‍ കേട്ടുമാണ് താന്‍ പ്രവര്‍ത്തിച്ചത്. എന്നാല്‍ അവര്‍ ഗ്രൂപ്പിനെ ശക്തിപ്പെടുത്താന്‍ മാത്രമാണ് ശ്രമിച്ചത്. അടുപ്പക്കാര്‍ക്ക് സ്ഥാനങ്ങള്‍ നല്‍കുന്നതിനാണ് നീക്കം നടത്തിയത്. ഇതോടെ സംഘടനാ തെരഞ്ഞെടുപ്പ് അടക്കം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതെ വന്നുവെന്നും സുധീരന്‍ തുറന്നടിച്ചു.

തനിക്കെതിരേ തിരിഞ്ഞവര്‍ പലയിടത്തും ഗ്രൂപ്പ് യോഗങ്ങൾ സംഘടിപ്പിച്ചു. ഗ്രൂപ്പിന്റെ അതിപ്രസരമാണ് കഴിഞ്ഞ  നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍‌വിക്ക് കാരണമായത്. താന്‍ നിര്‍ദേശിച്ച കാര്യങ്ങള്‍ ഗ്രൂപ്പ് നേതാക്കള്‍ അവഗണിച്ചു. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ താന്‍ സ്വീകരിച്ച നീക്കങ്ങളെല്ലാം ഗ്രൂപ്പ് നേതാക്കൾ തടഞ്ഞു. മത്സര രംഗത്തേക്ക് ചെറുപ്പക്കാരെ കൊണ്ടുവരാനുള്ള ഉദ്യമവും എല്ലാവരും ചേര്‍ന്ന് തടഞ്ഞുവെന്നും സുധീരന്‍ വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments