Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

ഉമ്മന്‍ചാണ്ടിക്ക് കൊമ്പുണ്ടോയെന്ന് കുര്യന്‍, ഉണ്ടെന്ന് എ ഗ്രൂപ്പ്; രാഷ്ട്രീയ കാര്യസമിതിയില്‍ പൊട്ടിത്തെറി - വീഴ്‌ച സമ്മതിച്ച് ചെന്നിത്തല

ഉമ്മന്‍ചാണ്ടിക്ക് കൊമ്പുണ്ടോയെന്ന് കുര്യന്‍, ഉണ്ടെന്ന് എ ഗ്രൂപ്പ്; രാഷ്ട്രീയ കാര്യസമിതിയില്‍ പൊട്ടിത്തെറി - വീഴ്‌ച സമ്മതിച്ച് ചെന്നിത്തല

congress
തിരുവനന്തപുരം , തിങ്കള്‍, 11 ജൂണ്‍ 2018 (21:03 IST)
രാജ്യസഭാസീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നീക്കത്തിനെതിരെ കെപിസിസി രാഷ്ട്രീയ കാര്യസമിതിയില്‍ പൊട്ടിത്തെറിച്ച് പിജെ കുര്യന്‍.

ഉമ്മന്‍ചാണ്ടിക്ക് കൊമ്പുണ്ടോയെന്ന് രാജ്യസഭാ സീറ്റ് നഷ്ടപ്പെട്ട കുര്യന്‍ ചോദിച്ചു. രാജ്യസഭാ സീറ്റ് ചര്‍ച്ചയ്ക്ക് എന്തിനാണ് അദ്ദേഹത്തെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറി എന്ന നിലയ്ക്കാണെങ്കില്‍ കെസി വേണുഗോപാലിനെയല്ലേ വിളിക്കേണ്ടതെന്നും കുര്യന്‍ ചോദിച്ചു.

കുര്യന്റെ വിമര്‍ശനം ശക്തമായതോടെ ഉമ്മന്‍ ചാണ്ടിയെ സംരക്ഷിച്ച് എ ഗ്രൂപ്പ് രംഗത്തുവന്നു. ഉമ്മന്‍ ചാണ്ടിക്ക് കൊമ്പുണ്ടോ എന്ന കുര്യന്റെ ചോദ്യത്തിന് ഉണ്ടെന്നായിരുന്നു എ ഗ്രൂപ്പിന്റെ മറുപടി. ഉമ്മൻചാണ്ടി വഴിയിൽ കെട്ടാനുള്ള ചെണ്ടയല്ലെന്ന് ബെന്നി ബെഹന്നാൻ പറഞ്ഞപ്പോൾ പാർട്ടിയെ വളർത്തിയ നേതാവാണ്ഉമ്മൻചാണ്ടിയെന്ന് ഓർക്കണമെന്ന് പിസി വിഷ്‌ണുനാഥും വ്യക്തമാക്കി.

സംഭവം കൈവിട്ട് പോവുന്നുവെന്ന് കണ്ടതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നു. രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട വിവാദത്തിൽ തനിക്ക് വീഴ്ച പറ്റിയെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. ഇനി ഇത്തരം നിർണായക കാര്യങ്ങൾ തീരുമാനിക്കുമ്പോൾ രാഷ്ട്രീയകാര്യ സമിതിയിൽ ചർച്ച ചെയ്യും.  രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട ചർച്ചയിൽ മുന്നണിയുടെ കെട്ടുറപ്പ് മാത്രമാണ് ആലോചിച്ചിരുന്നുള്ളുവെന്നും ചെന്നിത്തല വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂന്നുവയസുള്ള മകളെ പുഴയിലേക്കെറിഞ്ഞു, പരസ്പരം കയറുകൊണ്ട് കെട്ടി സ്വവർഗാനുരാഗികളായ യുവതികൾ പിന്നാലെ ചാടി