Webdunia - Bharat's app for daily news and videos

Install App

വോട്ടെടുപ്പ്: പോളിംഗിനിടെ രണ്ട് വോട്ടര്‍മാര്‍ കുഴഞ്ഞുവീണു മരിച്ചു

എ കെ ജെ അയ്യര്‍
ചൊവ്വ, 6 ഏപ്രില്‍ 2021 (16:05 IST)
കോട്ടയം: സംസ്ഥാനത്ത് ഇന്ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടെ രണ്ട് വോട്ടര്‍മാര്‍ കുഴഞ്ഞുവീണു മരിച്ചു. കോട്ടയത്തെ ചവിട്ടുവരിയിലും തിരുവല്ലയിലെ വള്ളംകുളത്തുമാണ് ഓരോ വോട്ടര്‍മാര്‍ വീതം കുഴഞ്ഞു വീണു മരിച്ചത്. കോട്ടയത്തെ ചവിട്ടുവരി നട്ടാശേരി സ്വദേശി അന്നമ്മ ദേവസ്യ എന്ന 74 കാരിയാണ് മരിച്ചത്.
 
ചവിട്ടുവരിയിലെ സെന്റ് മഴ്‌സില്‍നാസ് ഗേള്‍സ് ഹൈസ്‌കൂളിലുള്ള ഇരുപത്തഞ്ചാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു ഇവര്‍ പുറകോട്ട് വീഴുകയും തുടര്‍ന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് മരിക്കുകയും ചെയ്തു.
 
വള്ളംകുളം തെങ്ങുംതറ വീട്ടില്‍ ഗോപിനാഥ കുറുപ്പ് (65) ആണ് വോട്ടെടുപ്പിനിടെ ക്യൂ നിന്നപ്പോള്‍ കുഴഞ്ഞുവീണ മറ്റൊരു വോട്ടര്‍.കുഴഞ്ഞു വീണു ഏറെ താമസിയാതെ ഇദ്ദേഹം മരിക്കുകയായിരുന്നു.  വള്ളംകുളം സര്‍ക്കാര്‍ യു.പി.സ്‌കൂള്‍ എണ്പത്തിമൂന്നാം നമ്പര്‍ ബൂത്തിലായിരുന്നു ഇദ്ദേഹം ക്യൂ നിന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്ത സജീവ കൊവിഡ് കേസുകള്‍ കുറയുന്നു; മരണസംഖ്യ കൂടുന്നു, കേരളത്തില്‍ മാത്രം ഒറ്റദിവസം ഏഴ് മരണം

അടുത്ത ലേഖനം
Show comments