നേമത്ത് ഒരു തവണ ബിജെപി എംഎൽഎ ആയിട്ടുണ്ട് എന്നതല്ലാതെ വേറെ ബന്ധമൊന്നുമില്ലെന്ന് ബിജെപി നേതാവ് ഒ രാജഗോപാൽ. നേമത്തെ തിരെഞ്ഞെടുപ്പ് സ്ഥിതിയെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് മുന്നണികളും മാറി ഭരിക്കുന്ന സാഹചര്യത്തിൽ മാറ്റം വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. മാറ്റത്തിന് വേണ്ടി വോട്ട് ചെയ്‌തിട്ടുണ്ട് രാജഗോപാൽ പറഞ്ഞു. അതേസമയം നേമത്ത് കോൺഗ്രസ് സ്ഥാനാർത്ഥി മുരളീധരന്റെ വാഹന്റ്തിന് നേരെ കല്ലെറിഞ്ഞത് ശരിയായ ഏർപ്പാടല്ലെന്നും രാജഗോപാൽ വ്യക്തമാക്കി. അക്രമത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് മുരളീധരൻ ആരോപണം ഉന്നയിച്ചിരുന്നു.