VS Achuthanandan Health Condition: 'അച്ഛന്‍ തിരിച്ചുവരും, തീര്‍ച്ച'; വി.എസ് ആശുപത്രിയില്‍ തുടരുന്നു
പട്ടം എസ്.യു.ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് വി.എസ് ചികിത്സയില്‍ കഴിയുന്നത്
VS Achuthanandan: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് മകന്‍ അരുണ്‍ കുമാര്‍ വി.എ. ഫെയ്‌സ്ബുക്കിലൂടെയാണ് അരുണ്‍ കുമാര്‍ വി.എസിന്റെ ആരോഗ്യനിലയെ കുറിച്ച് വ്യക്തത നല്‍കിയത്.
' അച്ഛന്റെ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നതായാണ് കാണുന്നത്. മരുന്നുകളോട് പ്രതികരിക്കുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. അപകടനില തരണം ചെയ്ത് തിരിച്ചു വരും അച്ഛന്‍, തീര്‍ച്ച.' അരുണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പട്ടം എസ്.യു.ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് വി.എസ് ചികിത്സയില്‍ കഴിയുന്നത്. വി.എസിന്റെ ആരോഗ്യനില തല്‍സ്ഥിതിയില്‍ തുടരുന്നു എന്നാണ് അവസാന മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്.
കാര്‍ഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, ഇന്റന്‍സിവിസ്റ്റ്, നെഫ്രോളജിസ്റ്റ് തുടങ്ങിയ സ്പെഷ്യലിസ്റ്റുകളുടെ ഒരു സംഘമാണ് ചികിത്സയ്ക്കു നേതൃത്വം നല്‍കുന്നത്. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജൂണ്‍ 23 തിങ്കളാഴ്ച ഉച്ചയോടെയാണ് വി.എസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം.
101 വയസ് പിന്നിട്ട അച്യുതാനന്ദന്‍ 2006 മുതല്‍ 2011 വരെയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായി സേവനം അനുഷ്ഠിച്ചത്. 2011 മുതല്‍ 2016 വരെ പ്രതിപക്ഷ നേതാവ് ആയിരുന്നു.