Webdunia - Bharat's app for daily news and videos

Install App

VS Achuthanandan Health Condition: അച്ഛന്റെ ആശുപത്രിവാസം വേദനാജനകം, പ്രതീക്ഷയോടെ കാത്തിരിക്കുന്നു; വി.എസിന്റെ മകന്‍

വി.എസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു എന്നാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്

രേണുക വേണു
വെള്ളി, 11 ജൂലൈ 2025 (08:11 IST)
VS Achuthanandan Health Condition: ഹൃദയാഘാതത്തെ തുടര്‍ന്നു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. നിലവിലെ ചികിത്സ മുന്നോട്ടു കൊണ്ടുപോകാനാണ് ഡോക്ടറുടെ നിര്‍ദേശമെന്ന് വി.എസിന്റെ മകന്‍ അരുണ്‍ കുമാര്‍ വി.എ പറഞ്ഞു. 
 
' ഞങ്ങളെ സംബന്ധിച്ചിടത്തോളം വേദനാജനകമാണ് അച്ഛന്റെ ഇപ്പോഴത്തെ ആശുപത്രി വാസം. ഓരോ ദിവസത്തെയും ആരോഗ്യ സ്ഥിതി വിലയിരുത്തുമ്പോള്‍ പ്രതീക്ഷയുടെ ചില കിരണങ്ങള്‍ ലഭിക്കുന്നുണ്ട്. തുടര്‍ന്ന് വരുന്ന ഡയാലിസിസ് ഇപ്പോഴുള്ള വിഷമതകള്‍ മാറ്റുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഡയാലിസിസ് നടത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ന് മെഡിക്കല്‍ കോളേജിലെ നെഫ്രോളജി വിഭാഗം തലവന്‍ പരിശോധന നടത്തിയിരുന്നു. ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന ക്രമത്തില്‍ ചികിത്സ മുന്നോട്ട് കൊണ്ടുപോകാം എന്നാണ് അദ്ദേഹവും നിര്‍ദ്ദേശിച്ചത്. സഖാവ് വീഎസിനെ കാത്തിരിക്കുന്നവരോടൊപ്പം ഞങ്ങള്‍ പ്രതീക്ഷയില്‍ത്തന്നെയാണ്.' അരുണ്‍ കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 
 
വി.എസിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു എന്നാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്. പട്ടം എസ്.യു.ടി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ആണ് വി.എസ് ചികിത്സയില്‍ തുടരുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും ഏഴ് ഡോക്ടര്‍മാരടങ്ങുന്ന വിദഗ്ധ സംഘവും വി.എസിന്റെ ചികിത്സയ്ക്കായി പട്ടം എസ്.യു.ടി ആശുപത്രിയിലുണ്ട്. ഇപ്പോള്‍ നല്‍കിവരുന്ന വെന്റിലേറ്റര്‍ സപ്പോര്‍ട്ട്, സി.ആര്‍.ആര്‍.ടി, ആന്റിബയോട്ടിക് തുടങ്ങിയ ചികിത്സകള്‍ തുടരാനും ആവശ്യമെങ്കില്‍ ഉചിതമായ മാറ്റം വരുത്താനുമാണ് മെഡിക്കല്‍ സംഘത്തിന്റെ തീരുമാനം. 
 
കാര്‍ഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, ഇന്റന്‍സിവിസ്റ്റ്, നെഫ്രോളജിസ്റ്റ് തുടങ്ങിയ സ്പെഷ്യലിസ്റ്റുകളുടെ ഒരു സംഘമാണ് ചികിത്സയ്ക്കു നേതൃത്വം നല്‍കുന്നത്. ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജൂണ്‍ 23 തിങ്കളാഴ്ച ഉച്ചയോടെയാണ് വി.എസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം. 
 
101 വയസ് പിന്നിട്ട അച്യുതാനന്ദന്‍ 2006 മുതല്‍ 2011 വരെയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായി സേവനം അനുഷ്ഠിച്ചത്. 2011 മുതല്‍ 2016 വരെ പ്രതിപക്ഷ നേതാവ് ആയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുരുഷ പ്രേക്ഷകർ ലോകയ്ക്ക് കയ്യടിച്ചത് കണ്ട് അതിശയിച്ചു: കല്യാണി പ്രിയദർശൻ

Nepal Social Media ban: സോഷ്യൽ മീഡിയ നിരോധിച്ചു, നേപ്പാളിൽ തെരുവിലിറങ്ങി ജെൻ സി, സംഘർഷത്തിൽ ഒരു മരണം

സിന്നറെ വീഴ്ത്തി അൽക്കാരസിന് യു എസ് ഓപ്പൺ കിരീടം, ഒന്നാം റാങ്കിൽ തിരിച്ചെത്തി

യുവതിക്ക് മെസേജ് അയച്ച സംഭവത്തിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മഴയുള്ളപ്പോള്‍ AC ഉപയോഗിക്കാമോ? ഇക്കാര്യങ്ങള്‍ അറിയണം

രാജീവ് ചന്ദ്രശേഖർ പ്രസിഡൻ്റായ ശേഷം ബിജെപിയുടെ പ്രതിമാസ ചെലവ് നാലിരട്ടി, നേതൃത്വത്തിന് പരാതി

മാതാവിന് ചെലവിനു പണം നൽകാത്ത മകനെ കോടതി ജയിലിലടച്ചു

ഇന്ത്യയ്ക്കും ചൈനയ്ക്കും എതിരെ 100 ശതമാനം തീരുവ ചുമത്തണം, യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ട് ട്രംപ്

വേശ്യാലയം സന്ദര്‍ശിക്കുന്നയാള്‍ ഉപഭോക്താവല്ല, ലൈംഗികത്തൊഴിലാളി ഉല്‍പ്പന്നവുമല്ല: ഹൈക്കോടതി

അടുത്ത ലേഖനം
Show comments