കോളേജ് മാനേജ്മെന്റാണ് ജിഷ്ണുവിന്‍റെ മരണത്തിന് ഉത്തരവാദികള്‍, അവരെ ഉടൻ അറസ്റ്റ് ചെയ്യണം: വി എസ്
ജിഷ്ണു പ്രണോയിയുടെ വീട് വി.എസ് സന്ദർശിച്ചു
തൃശൂർ പാമ്പാടി നെഹ്റു കോളജിലെ വിദ്യാർഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ വീട് ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദൻ സന്ദർശിച്ചു. ജിഷ്ണുവിന്‍റെ മരണത്തിന് ഉത്തരവാദികളായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം വി എസ് പറഞ്ഞു.
ജിഷ്ണുവിന്‍റെ മാതാപിതാക്കളുമായി ദീര്‍ഘനേരം സംസാരിച്ച വി.എസ് കേസ് മുന്നോട്ടുകൊണ്ടുപോകുന്നതിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. തന്‍റെ മകനെ കോളജ് മാനേജ്മെന്റാണ് കൊന്നതെന്ന് ആ അമ്മ തന്നോട് പറഞ്ഞതായി വി എസ് അറിയിച്ചു. കേസിൽ ശക്തമായ നടപടികളുമായി പൊലീസ് മുന്നോട്ടുപോകണമെന്നും വി.എസ് ആവശ്യപ്പെട്ടു.