പിണറായി വിജയനെതിരെ 'വടി'യെടുത്ത് വീണ്ടും വി എസ്!
മുഖ്യമന്ത്രിയെ വെട്ടിലാക്കി വി എസ് വീണ്ടും
കൊച്ചിയില്‍ പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി വി എസ് അച്യുതാനന്ദൻ. ആക്രമണത്തിനിരയായ നടിക്ക് എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുന്നുവെന്ന് വി എസ് പറഞ്ഞു. നടിയെയും കുടുംബത്തെയും ഫോണിലൂടെ വിളിച്ചാണ് വിഎസ് തന്റെ പിന്തുണ പ്രഖ്യാപിച്ചത്.
നടി നടത്തുന്ന എല്ലാ വിധ നിയമപോരാട്ടത്തിനും പിന്തുണ പ്രഖ്യാപിക്കുന്നു. സംഭവം പുറത്തു പറയാന്‍ നടി കാണിച്ച ധൈര്യം പ്രശംസനീയമാണെന്നും വിഎസ് പറഞ്ഞു. വി എസിന്റെ ഈ പിന്തുണ മുഖ്യമന്ത്രി പിണറായി വിജയനെ വെട്ടിലാക്കുമെന്നാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ച.
കേസിലെ മുഖ്യ സൂത്രധാരനായ പള്‍സര്‍ സുനിയെ പിടിച്ചതിന് പിന്നാലെ കേസില്‍ ഗൂഢാലോചന ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. പ്രസ്താവന വിവാദമായതോടെ മുഖ്യമന്ത്രി നിലപാട് മാറ്റി പറയുകയും ചെയ്തിരുന്നു.