പാറമടകളുടെ പട്ടയം റദ്ദാക്കണമെന്ന് ആവശ്യം; ആത്മഹത്യാ ഭീഷണിയുമായി മലയോര സംരക്ഷണസമിതി പ്രവര്‍ത്തകര്‍ മന്ത്രി സുനില്‍ കുമാറിന്റെ ഓഫീസ് കെട്ടിടത്തില്‍
ആത്മഹത്യാ ഭീഷണിയുമായി മലയോര സംരക്ഷണസമിതി പ്രവര്‍ത്തകര്‍ മന്ത്രി സുനില്‍ കുമാറിന്റെ ഓഫീസ് കെട്ടിടത്തില്‍
പാറമടകളുടെ പട്ടയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മലയോര സംരക്ഷണസമിതി നേതാക്കളുടെ ആത്മഹത്യാഭീഷണി. കൃഷിമന്ത്രി വി എസ് സുനില്‍കുമാറിന്റെ ഓഫീസ് കെട്ടിടത്തിലാണ് ആത്മഹത്യാഭീഷണിയുമായി സമരക്കാര്‍ എത്തിയത്.
മന്ത്രിയുടെ തൃശൂരിലെ ക്യാമ്പ് ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു മുകളില്‍ കയറിയാണ് മലയോര സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ആത്മഹത്യഭീഷണി മുഴക്കിയത്. നടത്തറ വലക്കാവിലെ പാറമടകളുടെയും ക്രഷര്‍ യൂണിറ്റുകളുടെയും പട്ടയവും ലൈസന്‍സും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ആത്മഹത്യാഭീഷണി.
കെട്ടിടത്തിനു മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയവരില്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ട്. കഴിഞ്ഞദിവസം മുതല്‍ മന്ത്രിയുടെ ഓഫീസില്‍ കുത്തിയിരുപ്പ് സമരം നടത്തി വരികയായിരുന്നു ഇവര്‍.