നോട്ട് പ്രതിസന്ധി: നാളത്തെ കടയടപ്പ് സമരത്തില്‍ നിന്ന് വ്യാപാരികള്‍ പിന്മാറി
അനിശ്ചിതകാല കടയടപ്പു സമരം പിൻവലിക്കുന്നതായി വ്യാപാരികൾ
നോട്ട് പ്രതിസന്ധി രൂക്ഷ്മായതിനെ തുടര്‍ന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നാളെ മുതല്‍ സംസ്ഥാനത്ത് നടത്താനിരുന്ന കടയടപ്പ് സമരം പിന്‍വലിച്ചു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുള്ള ഈ തീരുമാനത്തിനില്ലെന്നും അനിശ്ചിതകാല സമരം പിൻവലിക്കുകയാണെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് ടി നസറുദ്ദീൻ അറിയിച്ചു.
നേരത്തെ, നോട്ടുകൾ പിൻവലിച്ചത് കച്ചവടത്തെ വലിയ തോതില്‍ ബാധിച്ചെന്ന് വ്യക്തമാക്കിയാണ് കടയടപ്പു സമരം നടത്താൻ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചിരുന്നത്. ശബരിമല മണ്ഡലകാലം തുടങ്ങുന്നതും വ്യാപാരികള്‍ സമരത്തില്‍ നിന്ന് പിന്മാറാന്‍ കാരണമായി. നോട്ടുപ്രതിസന്ധിയുമായി ബന്ധപ്പെട്ട് വ്യാപാരികളെ പീഡിപ്പിക്കില്ലെന്ന ഉറപ്പു ലഭിച്ചതിനെ തുടർന്നാണ് ഈ പിൻമാറ്റം.