Publish Date: Tue, 29 Oct 2019 (16:50 IST)
Updated Date: Tue, 29 Oct 2019 (16:57 IST)
വാളയാർ പീഡനക്കേസിൽ പ്രതികളെ വെറുതേ വിട്ട സംഭവത്തിൽ ഇതുവരെ നിലപാടൊന്നും വ്യക്തമാക്കാത്ത ഡബ്ല്യുസിസിയെ പരോക്ഷമായി വിമർശിച്ച് നടൻ ഹരീഷ് പേരടി. സംഘടന വാളയാറിലെ പെണ്‍കുട്ടികളെ കുറിച്ച് എന്തെങ്കിലും പറയൂ എന്ന് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് കുറിപ്പില്‍ പേരടി പറഞ്ഞു.
‘സിനിമയില്‍ നിന്ന് മാത്രം സ്ത്രീകളെ കളക്ട് ചെയ്യുന്ന സംഘടനയോട് പറയുന്നു, വാളയാറിലെ പെണ്‍കുട്ടികളെ കുറിച്ച് നിങ്ങളെന്തെങ്കിലും പറയു.’ എന്നാണ് പരിഹാസം കലര്‍ന്ന ഭാഷയില്‍ ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
അതേസമയം, കേസിലെ പ്രതികളെ വെറുതേവിട്ട സംഭവത്തിൽ പൃഥ്വിരാജ്, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ എന്നിവർ രൂക്ഷമായി തന്നെ പ്രതികരിച്ചിരുന്നു.