Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാളയാർ എസ്ഐയ്ക്ക് ഗുരുതര വീഴ്ച, രണ്ട് പ്രോസിക്യൂട്ടർമാർക്കും പിഴവ് പറ്റി: ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

വാർത്തകൾ. വാളയാർ കേസ്
, ബുധന്‍, 6 ജനുവരി 2021 (11:28 IST)
കൊച്ചി: പീഡനത്തിനിരയായ വാളയാർ സഹോദർമരുടെ മരണം അന്വേഷിച്ചതിൽ സ്ഥലം എസ്ഐക്ക് പറ്റിയത് ഗുറുതരമായ വീഴ്ചയെന്ന് ഹൈക്കോടതി. രൂക്ഷ വിമർശനമാണ് എസ്ഐക്കെതിരെ കോടതി ഉന്നയിച്ചത് കേസ് കൈകാര്യം ചെയ്ത രണ്ട് പ്രോസിക്യൂട്ടർമാർക്കും പിഴവ് സംഭവിച്ചതായും കോടതി നിരീക്ഷിച്ചു.
 
പ്രതികളെ വെറുതെവിട്ട പാലക്കാട് പോക്സോ കോടതിയ്ക്ക് വീഴ്ച സംഭവിച്ചു എന്നതാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പ്രധാന വിമർശനം. ഇനി ഇത്തരം വീഴ്ചകൾ ആവർത്തിക്കരുത്. അതിനാൽ പോക്സോ കോടതി ജഡ്ജിമാർക്ക് ആവശ്യമായ പരിശീലനം നൽകാൻ ജുഡിഷ്യൽ അക്കാഡമി ഡയറക്ടർക്ക് ഹൈക്കോടതി നിർദേശം നൽകി. ഉത്തരവ് ചീഫ് സെക്രട്ടറിക്ക് നൽകാനും ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊല്ലത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ നവജാതശിശു മരിച്ചു