ചെന്നൈ: വാഷിംഗ്‌മെഷീൻ കൈക്കൂലിയായി വാങ്ങിയ ആർ.ഡി.ഒയ്ക്ക് തടവ് ശിക്ഷ ലഭിച്ചു. തമിഴ്‌നാട് സർക്കാർ മുൻ ആർ.ഡി.ഒ ചന്ദ്രശേഖരനെതിരെയാണ് കോടതി നാല് വര്ഷം കഠിന തടവ് ശിക്ഷ വിധിച്ചത്.
ചെന്നൈക്കടുത്തുള്ള തിരുത്തണി മുൻ ആർ.ഡി.ഒ ആയിരുന്ന ഇയാളെ കൈക്കൂലിക്കേസിൽ പിടികൂടിയത് 2009 ലായിരുന്നു. ഇതുകൂടാതെ ഇയാൾക്കെതിരെ ക്വാറി ഉടമയിൽ നിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയ കേസും നിലവിലുണ്ട്. വാഷിംഗ് മെഷീൻ കൈക്കൂലി കേസിൽ ഇയാൾക്ക് തടവ് ശിക്ഷയ്‌ക്കൊപ്പം ഇരുപതിനായിരം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.