Webdunia - Bharat's app for daily news and videos

Install App

വാട്ടര്‍ മെട്രോ: കാക്കനാട് - ഇന്‍ഫോ പാര്‍ക്ക് റൂട്ടില്‍ നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും

അതുപോലെ വൈകിട്ട്, തിരിച്ച് 7.15 ന് ഇന്‍ഫോപാര്‍ക്കില്‍ നിന്നുള്ള ബസ് വാട്ടര്‍ മെട്രോ, കാക്കനാട് വഴി കളമശേരിക്കും ഉണ്ടാകും

രേണുക വേണു
ചൊവ്വ, 28 ജനുവരി 2025 (20:14 IST)
Water Metro - Kochi

കൊച്ചി വാട്ടര്‍ മേട്രോ കാക്കനാട് സ്റ്റേഷനെ ഇന്‍ഫോപാര്‍ക്ക്, കാക്കനാട് സിവില്‍ സ്റ്റേഷന്‍ എന്നിവയുമായി ബന്ധിപ്പിക്കുന്ന മെട്രോ കണക്ട് ഇലക്ടിക് ബസ് സര്‍വ്വീസ്  29 ന് ബുധനാഴ്ച ആരംഭിക്കും. മൂന്ന് ബസുകളാണ് ഈ റൂട്ടില്‍ സര്‍വ്വീസ് നടത്തുക.

കാക്കനാട് വാട്ടര്‍ മെട്രോ - കിന്‍ഫ്രാ - ഇന്‍ഫോപാര്‍ക്ക് റൂട്ടില്‍ രാവിലെ 8 മണിമുതല്‍ വൈകിട്ട് 7.15 വരെ 25 മിനിറ്റ് ഇടവിട്ട് സര്‍വ്വീസ് ഉണ്ടാകും. രാവിലെ 7, 7.20, 7.50 എന്നീ സമയങ്ങളില്‍ കളമശേരിയില്‍ നിന്ന് നേരിട്ട് സിവില്‍ സ്റ്റേഷന്‍, വാട്ടര്‍ മെട്രോ വഴി ഇന്‍ഫോപാര്‍ക്കിലേക്ക് സര്‍വ്വസ് ഉണ്ടാകും. 
 
അതുപോലെ വൈകിട്ട്, തിരിച്ച് 7.15 ന് ഇന്‍ഫോപാര്‍ക്കില്‍ നിന്നുള്ള ബസ് വാട്ടര്‍ മെട്രോ, കാക്കനാട് വഴി കളമശേരിക്കും ഉണ്ടാകും. കാക്കനാട് വാട്ടര്‍ മെട്രോ - കളക്ട്രേറ്റ് റൂട്ടില്‍ 20 മിനിറ്റ് ഇടവിട്ട് രാവിലെ 8 മണി മുതല്‍ വൈകിട്ട് 7.30 വരെയാണ് സര്‍വ്വീസ്. അഞ്ച് കിലോമീറ്റര്‍ ദൂരത്തേയ്ക്കു 20 രൂപയാണ് ടിക്കറ്റ് നിരക്ക്. 
 
ഹൈക്കോര്‍ട്ട് - എംജി റോഡ് സര്‍ക്കുലര്‍, കടവന്ത്ര - കെ.പി വള്ളോന്‍ റോഡ് സര്‍ക്കുലര്‍ റൂട്ടുകളിലും ഘട്ടം ഘട്ടമായി ഉടനെ സര്‍വ്വീസ് ആരംഭിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

വാട്ടർ മെട്രോ കാക്കനാട് -ഇൻഫോപാർക്ക് റൂട്ടിൽ 29 ന് സർവ്വീസ് ആരംഭിക്കും

ചാക്ക ഐടിഐയില്‍ ഒഴിവുകള്‍; അപേക്ഷിക്കേണ്ടത് ഇങ്ങനെ

ജോലി അവസരം: സൗദിയിലേക്കു നഴ്‌സുമാരെ ആവശ്യമുണ്ട്

സംസ്ഥാനത്ത് ചൂട് ഉയരുന്ന സാഹചര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Cabinet Decisions: 28-01-2025: ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

അടുത്ത ലേഖനം
Show comments